Top News

ദേശീയപാതയിൽ ബൈക്കപകടം യുവാവ് മരിച്ചു

കാഞ്ഞങ്ങാട്: പിലിക്കോട് മട്ടലായി പെട്രോൾ പമ്പിന് സമീപം നാഷണൽ ഹൈവേയിൽ അപകടം മോട്ടോർ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒന്ന് ആൽമരങ്ങൾക്കിടയിലേക്ക് ഇടിച്ചു കയറിയാണ് യുവാവ് മരണപ്പെട്ടത്.[www.malabarflash.com]  

കാടങ്കോട് കൊട്ടാരം വാതുക്കലിലെ രാജൻ - പ്രീത ദമ്പതികളുടെ മകൻ വി അഖിൽ (26) ആണ് മരിച്ചത്. റോയൽ ട്രാവൻകൂർ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് കംപനിയുടെ തൃക്കരിപ്പൂരിലെ സ്ഥാപനത്തിലെ പ്രൊബേഷനറി ഓഫീസറാണ് യുവാവ്.

പിലിക്കോട് മട്ടലായി പെട്രോൾ പമ്പിന് സമീപം വെള്ളിയാഴ്ച വൈകീട്ടോടെയാണ് അപകടമുണ്ടായത്. 

എതിരെ വരുകയായിരുന്ന മറ്റൊരു ബൈക്കിലിടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തിൽ അഖിൽ ഓടിച്ച ബൈക്ക് തെറിച്ച് റോഡരികിലെ രണ്ട് ആൽമരങ്ങൾക്കിടയിൽ കുടുങ്ങി നിൽക്കുകയായിരുന്നു.

യുവാവിനെ പരിയാരം ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി മരിച്ചു. അശ്വതി ഏക സഹോദരിയാണ്.

പരിക്കേറ്റ കൊടക്കാട്ടെ കുഞ്ഞിക്കണ്ണനെ(52) ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post