NEWS UPDATE

6/recent/ticker-posts

'പിണറായി കേരളത്തിന്റെ അഭിമാനം, മികച്ച മുഖ്യമന്ത്രി'; കെറെയിലിനെ എതിര്‍ക്കുന്നത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും കെവി തോമസ്

കണ്ണൂർ: പിണറായി വിജയന്‍ കൊണ്ട് വന്നത് കൊണ്ട് കെറെയില്‍ പദ്ധതിയെ എതിര്‍ക്കുമെന്ന് പറയുന്നത് അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെവി തോമസ്. നാടിന്റെ വികസന കാര്യങ്ങളില്‍ രാഷ്ട്രീയം മറന്ന് ഒന്നിച്ച് നില്‍ക്കുകയാണെന്ന് വേണ്ടത്.[www.malabarflash.com]

ഒരു പദ്ധതി സംസ്ഥാനത്തിന് ഗുണകരമാണെങ്കില്‍ ഒറ്റകെട്ടായി അതിനെ പിന്തുണക്കണം. അന്ധമായി പിന്തുണ നല്‍കണമെന്ന് പറയില്ലെന്നും കെ റെയിലില്‍ പരാതികളുണ്ടെങ്കില്‍ അത് പരിഹരിക്കണമെന്നും കെവി തോമസ് സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ പറഞ്ഞു.

''കേരളത്തിന്റെ അഭിമാനമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്റെ അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് പിണറായി വിജയന്‍ മികച്ച മുഖ്യമന്ത്രിയാണെന്ന് പറഞ്ഞത്. ഗെയില്‍ പദ്ധതി പൂര്‍ത്തീകരിച്ചത് പിണറായിയുടെ ഇച്ഛാശക്തിക്ക് ഉദാഹരണമാണ്. നല്ലത് ചെയ്താല്‍ നല്ലതെന്ന് ഞാന്‍ പറയും. ഞാന്‍ മാത്രമല്ല എംകെ സ്റ്റാലിനും പറഞ്ഞു, മികച്ച മുഖ്യമന്ത്രിയാണ് പിണറായിയെന്ന്. വികസന കാര്യത്തില്‍ മുഖ്യമന്ത്രിക്ക് എന്റെ എല്ലാ പിന്തുണയുമുണ്ടാകും. കേരളത്തിലെ എംപിമാര്‍ ഒറ്റക്കെട്ടായി പോയില്ലെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ ആ പ്രദേശത്തോട് അടുപ്പിക്കില്ല.''-കെവി തോമസ് പറഞ്ഞു.

''സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുക്കുന്നത് അഭിമാനത്തോടെയാണെന്നും കെവി തോമസ് പറഞ്ഞു. വിഷയത്തില്‍ എന്ത് തീരുമാനം എടുക്കണമെന്ന് വിഷമിച്ചപ്പോള്‍ ഉപദേശിച്ചത് മുഖ്യമന്ത്രിയും സീതാറാം യെച്ചൂരിയും എംഎ ബേബിയുമാണ്. ആ തീരുമാനം ശരിയായെന്ന് ഇന്ന് നിങ്ങളെ കാണുമ്പോള്‍ തോന്നുന്നു.'' ഇവിടെ എത്തിയത് കോണ്‍ഗ്രസിനും കരുത്താണെന്ന് തന്റെ സഹപ്രവര്‍ത്തകര്‍ക്ക് മനസിലാകുമെന്നും കെവി തോമസ് പറഞ്ഞു.

Post a Comment

0 Comments