Top News

ഷാർജ കെഎംസിസി കാസർകോട് മണ്ഡലം ഇഫ്താർ മീറ്റ്‌ സംഘടിപ്പിച്ചു

ഷാർജ: ഷാർജ കെഎംസിസി ഷാർജ ലേബർ ‌ സ്റ്റാൻഡേഡ്സ്‌ ഡെവലപ്‌മെന്റ്‌ അതോറിറ്റിയുമായി ചേർന്ന് നടത്തുന്ന ഇഫ്താർ ടെന്റിൽ ഷാർജ കെഎംസിസി കാസർകോട്‌ മണ്ഡലം‌ ഇഫ്താർ മീറ്റ്‌ സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡണ്ട്‌ സുബൈർ പള്ളിക്കാൽ അദ്ധ്യക്ഷത വഹിച്ച സംഗമം‌ യുഎഇ കെഎംസിസി ഉപദേശക സമിതി വൈസ്‌ ചെയർമാൻ യഹ്‌യ തളങ്കര ഉദ്ഘാടനം നിർവ്വഹിച്ചു.[www.malabarflash.com]


വിവിധ ദേശക്കാരും നാനാതുറകളിൽ പെട്ട പ്രതിനിധികളും പങ്കെടുത്ത സംഗമത്തിൽ റമദാനിന്റെ മഹത്വങ്ങളെ കുറിച്ച്‌ മുഖ്യ അതിഥിയായി പങ്കെടുത്ത SKSSF ജില്ല ജന. സെക്രട്ടറി ഫാറൂഖ്‌ ദാരിമി കൊല്ലമ്പാടി നടത്തിയ പ്രഭാഷണം ശ്രദ്ദേയമായി. 

യുഎഇ കെഎംസിസി ട്രഷറർ നിസാർ തളങ്കര, ദുബൈ കെഎംസിസി പ്രസിഡണ്ട് ഇബ്രാഹിം എളേറ്റിൽ എന്നിവർ കെഎംസിസി യുടെ കാരുണ്യ പ്രവർത്തനങ്ങൾ വിശദീകരിച്ച്‌ സംസാരിച്ചു. 

അബ്ദുൽ റഹ്‌മാൻ മാസ്റ്റർ, മുജീബ്‌ തൃക്കണ്ണാപുരം, സക്കീർ കുമ്പള, ജമാൽ ബൈത്താൻ, ഗഫൂർ ബേക്കൽ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. അതിഥികളായ അഫ്താബ്‌ പള്ളിക്കാൽ, ഷെരീഫ്‌ കോളിയാട്, സാബിർ നെല്ലിക്കുന്ന് ‌തുടങ്ങിയവർ ആശംസകൾ അറിയിച്ചു. മണ്ഡലം പ്രതിനിധികളായ മാഹിൻ ബാതിഷ, ശെരീഫ്‌ പൈക്ക, എം സ്‌ ശെരീഫ്‌, ഖലീൽ മദ്രസ വളപ്പിൽ, മുജീബ്‌ ചൂരി, ഷഫീഖ്‌ ചേരൂർ, ശാഫി ഉസ്താദ്‌ തുടങ്ങിയവർ നേതൃത്വം നൽകി. മണ്ഡലം ജന. സെക്രട്ടറി ശാഫി കുന്നിൽ ബേവിഞ്ച സ്വാഗതവും ട്രഷറർ മഹ്‌മൂദ്‌ എരിയാൽ നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post