NEWS UPDATE

6/recent/ticker-posts

കണ്ണൂരിൽ നിര്‍മാണത്തിനിടെ വീടിന്റെ ബീം തകര്‍ന്ന് രണ്ട് പേര്‍ മരിച്ചു

കണ്ണൂർ: കണ്ണൂരിൽ നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ ബീം തകർന്ന് വീണുണ്ടായ അപകടത്തിൽ രണ്ട് മരണം. ചക്കരക്കൽ ആറ്റടപ്പയിലാണ് ദാരുണ സംഭവമുണ്ടായത്. ആറ്റടപ്പ സ്വദേശി കൃഷ്ണൻ, പുല്ലൂട്ടിക്കടവ് സ്വദേശി ലാലു എന്നിവരാണ് മരിച്ചത്.[www.malabarflash.com]


നിർമാണത്തിലിരിക്കുന്ന വീടിന്റെ ബീം ഉച്ചയോടെയാണ് തകർന്ന് വീണത്. താമസിച്ചുകൊണ്ടിരിക്കുന്ന വീടിന്റെ രണ്ടാം നില നിര്‍മിക്കുന്നതിനിടെ ഉച്ചക്ക് രണ്ട് മണിയോടെയായിരുന്നു അപകടം. ഉടമയും തൊഴിലാളിയുമാണ് മരിച്ചത്.

വീട്ടുടമ മുന്താണി കൃഷ്ണന്‍ (63), നിര്‍മാണ തൊഴിലാളി കണ്ണാടിപറമ്പ് കൊറ്റാളി കോളനിയിലെ ലാലു (39) എന്നിവരാണ് മരിച്ചത്. ലാലു സ്ഥലത്ത് വെച്ചും കൃഷ്ണന്‍ ആശുപത്രിയിലേക്കുള്ള വഴിമധ്യേയുമാണ് മരിച്ചത്.

Post a Comment

0 Comments