NEWS UPDATE

6/recent/ticker-posts

അറസ്റ്റിലായ യാചകന്റെ പക്കല്‍ നിന്ന് കണ്ടെടുത്തത് എട്ടുലക്ഷം രൂപ

ദുബൈ: ദുബൈ പോലീസ് അറസ്റ്റ് ചെയ്ത യാചകന്റെ കൈവശം കണ്ടെടുത്തത് 40,000 ദിര്‍ഹവും (8 ലക്ഷം ഇന്ത്യന്‍ രൂപ) അറബ്, വിദേശ കറന്‍സികളും. റംസാൻ മാസത്തില്‍ ഭിക്ഷാടനത്തിലൂടെയാണ് ഇയാള്‍ ഇത്രയും പണം സ്വന്തമാക്കിയത്.[www.malabarflash.com]

ഭിക്ഷാടനത്തിനെതിരായ ദുബൈ പോലീസിന്റെ ക്യാമ്പയിനിന്റെ ഭാഗമായാണ് ഇയാള്‍ പിടിയിലായത്. ഭിക്ഷാടനത്തിന്റെ അപകടങ്ങളെ കുറിച്ച് സമൂഹത്തില്‍ അവബോധം സൃഷ്ടിക്കുക, സുരക്ഷയും സ്ഥിരതയും നിലനിര്‍ത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് ക്യാമ്പയിന്‍ ആരംഭിച്ചതെന്ന് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ജനറല്‍ വിഭാഗത്തിലെ ആന്റി ഇന്‍ഫില്‍ട്രേറ്റേവ്‌സ് ആക്ടിങ് ഡയറക്ടര്‍ കേണല്‍ അഹ്മദ് അല്‍ അദീദി പറഞ്ഞു. 

വര്‍ഷാവര്‍ഷം യാചകരുടെ എണ്ണം കുറച്ചുകൊണ്ടുവരാന്‍ ക്യാമ്പയിനിലൂടെ സാധിച്ചതായി അദ്ദേഹം പറഞ്ഞു.

Post a Comment

0 Comments