Top News

ലുലുമാളിൽ പെൺകുട്ടിയെ കയറിപ്പിടിക്കാൻ ശ്രമിച്ചു, 44കാരൻ പിടിയിൽ

കൊച്ചി: വിനോദസഞ്ചാരിയായ തമിഴ്നാട് വിദ്യാർഥിയെ ലുലുമാളിൽവെച്ച് ഉപദ്രവിക്കാൻ ശ്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. കൊടുങ്ങല്ലൂർ സ്വദേശി ധനേഷ് (44)ആണ് കളമശേരി പോലീസിന്റെ പിടിയിലായത്.[www.malabarflash.com] 

ഊട്ടിയിൽ നിന്ന് വിനോദ സഞ്ചാരത്തിന് എത്തിയ പ്ലസ് ടു വിദ്യാർഥിനിയെയാണ് ഇയാൾ പിന്തുടർന്ന് ഉപദ്രവിച്ചത്. കുട്ടി അലറിവിളിച്ചതോടെ പോലീസ് സ്ഥലത്തെത്തി. 

കെജിഎഫ് 2 സിനിമയുടെ പ്രമോഷന്റെ ഭാ​ഗമായി കന്നഡ നടൻ യാഷ് ലുലുമാളിൽ എത്തിയതിനാൽ വലിയ തിരക്കായിരുന്നു. തിരക്കിനിടയിലാണ് ഇയാൾ പെൺകുട്ടിയെ നിരന്തരമായി ശല്യം ചെയ്തത്. പെൺകുട്ടി പ്രതികരിച്ചതോടെ പോലീസ് എത്തി. കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൊടുങ്ങല്ലൂരിൽ ബാറ്ററി ഷോപ്പ് നടത്തുകയാണ് പ്രതി.

Post a Comment

Previous Post Next Post