NEWS UPDATE

6/recent/ticker-posts

അഭയാര്‍ഥികളായ യുക്രൈന്‍ കുട്ടികളുടെ ചികിത്സ; നൊബേല്‍ മെഡല്‍ ലേലം ചെയ്യാനൊരുങ്ങി റഷ്യന്‍ മാധ്യമ പ്രവര്‍ത്തകന്‍

മോസ്‌കോ: അഭയാര്‍ഥികളായ യുക്രൈന്‍ കുട്ടികളുടെ ചികിത്സക്ക് പണം കണ്ടെത്തുന്നതിന് നൊബേല്‍ സമ്മാനം ലേലം ചെയ്യാനൊരുങ്ങി റഷ്യന്‍ മാധ്യമ പ്രവര്‍ത്തകന്‍. 2021ലെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നേടിയ ദിമിത്രി മുറാറ്റോവാണ് മെഡല്‍ ലേലം ചെയ്യാന്‍ തീരുമാനിച്ചത്. ‘നൊവായ ഗസെറ്റ’ പത്രത്തിന്റെ എഡിറ്ററാണ് ദിമിത്രി മുറാറ്റോവ്.[www.malabarflash.com]


റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ യുക്രൈനിലെ മുറിവേല്‍ക്കപ്പെട്ടവര്‍ക്കും രോഗികള്‍ക്കും അടിയന്തര ചികിത്സ ലഭ്യമാക്കുന്നതിനാണ് മെഡല്‍ ലേലം ചെയ്യുന്നതെന്ന് മുറാറ്റോവ് വ്യക്തമാക്കി. പത്രത്തിന്റെ വെബ്‌സൈറ്റിലാണ് ഇക്കാര്യം അറിയിച്ചുകൊണ്ടുള്ള പ്രസ്താവന അദ്ദേഹം പ്രസിദ്ധീകരിച്ചത്.

ഫിലിപ്പിനോ അമേരിക്കന്‍ മാധ്യമ പ്രവര്‍ത്തകന്‍ മറിയ റെസക്കൊപ്പമാണ് മുറാറ്റോവ് 2021ലെ സമാധാന നൊബേല്‍ പങ്കിട്ടിരുന്നത്. അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനുള്ള ഇരുവരുടെയും ശ്രമങ്ങള്‍ക്കാണ് ബഹുമതി നല്‍കുന്നതെന്ന് വിധികര്‍ത്താക്കള്‍ വിശദീകരിച്ചിരുന്നു. റഷ്യന്‍ ആക്രമണത്തെ തുടര്‍ന്ന് 35 ലക്ഷത്തിലധികം പേരാണ് യുക്രൈനില്‍ നിന്ന് പലായനം ചെയ്തതെന്ന് അഭയാര്‍ഥികള്‍ക്കായുള്ള യു എന്‍ ഹൈകമ്മീഷണറുടെ ഏറ്റവും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു.

Post a Comment

0 Comments