Top News

വിവാഹ പിറ്റേന്ന് കാണാതായ നവവരന്‍ മുങ്ങി മരിച്ച നിലയില്‍


തൃശൂര്‍: വിവാഹ പിറ്റേന്ന് മുതല്‍ കാണാതായ നവവരനെ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ മനക്കൊടി അഞ്ചത്ത് വീട്ടില്‍ ശിവശങ്കരന്റെ മകന്‍ ധീരജ് (37) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ഞായറാഴ്ച്ചയായിരുന്നു ധീരജിന്റെ വിവാഹം.[www.malabarflash.com]


ഭാര്യയുടെ വീട്ടില്‍ കഴിയവെ തിങ്കളാഴ്ച്ച സ്വന്തം വീട്ടിലേക്കെന്ന് പറഞ്ഞ് ഇറങ്ങിയ ധീരജ് വൈകിയിട്ടും വീട്ടില്‍ എത്തിയിരുന്നില്ല. തുടര്‍ന്ന് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിച്ച് വരികയായിരുന്നു.

ചൊവ്വാഴ്ച്ച രാവിലെ ചേറ്റുവ കായലില്‍ രാവിലെ 10.15 ന് മത്സ്യതൊഴിലാളികളുടെ വലയില്‍ മൃതദേഹം കുടുങ്ങുകയായിരുന്നു. മൃതദേഹം ബന്ധുക്കള്‍ തിരിച്ചറിഞ്ഞു.

Post a Comment

Previous Post Next Post