NEWS UPDATE

6/recent/ticker-posts

ലഹരിക്കെതിരെ ബോധവത്കരണം ശക്തമാക്കുംകർമ പദ്ധതി പ്രഖ്യാപനത്തോടെ എസ് വൈ എസ് ജില്ല കൗൺസിൽ സമാപിച്ചു

കാസർകോട്: യുവസമൂഹത്തിന്റെ കർമശേഷി ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിനുള്ള കർമപദ്ധതി പ്രഖ്യാപനത്തോടെ സമസ്ത കേരള സുന്നി യുവജന സംഘം ജില്ല യൂത്ത് കൗൺസിൽ സമാപിച്ചു.[www.malabarflash.com]


ജില്ലയിൽ വർധിച്ചു വരുന്ന ലഹരി വ്യാപനത്തിനെതിരെ ബോധവത്കരണം ശക്തമാക്കും,സാന്ത്വന ക്ഷേമ പ്രവർത്തനങ്ങൾ സജീവമാകും,ആത്മീയ ആദർശ പഠനത്തിന് സംവിധാനം ഒരുക്കും.

പാറപ്പള്ളി ദാറുൽ റഷാദ് ഓഡിറ്റോറിയത്തിൽ നടന്ന കൗൺസിൽ എസ് വൈ എസ് ജില്ല പ്രസിഡന്റ്‌ സയ്യിദ് ജലാലുദ്ദീൻ അൽ ബുഖാരി അധ്യക്ഷത വഹിച്ചു. കേരള മുസ്‌ലിം ജമാഅത് ജില്ല ജനറൽ സെക്രട്ടറി പള്ളങ്കോട് അബ്ദുൽ ഖാദർ മദനി ഉത്ഘാടനം ചെയ്തു. സയ്യിദ് ജഅഫർ തങ്ങൾ മാണിക്കോത്ത് പതാക ഉയർത്തി. എസ് എം എ ജില്ലാ വൈസ് പ്രസിഡന്റ് ബഷീർ മങ്കയം ആശംസാ പ്രസംഗം നടത്തി.

സംസ്ഥാന സെക്രട്ടറി ബഷീർ പുളിക്കൂർ, സംസ്ഥന ഡയറക്ടറേറ്റ് അംഗം മുഹമ്മദ്‌ സഖാഫി പാത്തൂർ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ അബ്ദു റഷീദ് മാസ്റ്റർ നരിക്കോട്, കാട്ടിപ്പാറ അബ്ദുൽ ഖാദർ സഖാഫി എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. 

 ജില്ല ക്യാബിനറ്റ് തയ്യാറാക്കിയ സംഘടന റിപ്പോർട്ട് ആസ്പദമാക്കി ചർച്ച നടന്നു. ജില്ല കാബിനറ്റ് അംഗങ്ങളായ സയ്യിദ് സൈനുൽ ആബിദീൻ കണ്ണവം തങ്ങൾ, അബ്ദുൽ കരിം ദർബാർകട്ട, മുസ സഖാഫി കളത്തൂർ, ഹംസ മിസ്ബാഹി ഓട്ടപ്പടവ്, സിദ്ദിഖ് സഖാഫി ബായാർ, അഹ്‌മദ്‌ മുസ്‌ലിയാർ കുണിയ, അബൂബക്കർ സഖാഫി പാവൂറടുക്ക, ഷാഫി സഅദി ഷിറിയ, താജുദ്ദീൻ സുബൈകട്ട തുടങ്ങിയവർ വിവിധ സോണുകളുടെ നിരീക്ഷണ റിപ്പോർട്ട് അവതരിപ്പിച്ചു

Post a Comment

0 Comments