NEWS UPDATE

6/recent/ticker-posts

മുഹിമ്മാത്തില്‍ ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ ഉറൂസ് ചൊവ്വാഴ്ച്ച സിയാറത്തോടെ തുടങ്ങും, സനദ് ദാനം 13 ന്

കാസറകോട്: പ്രമുഖ ആത്മീയ പണ്ഡിതനും മുഹിമ്മാത്ത് സ്ഥാപകരുമായ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ 16-ാം ഉറൂസ് മുബാറക് ഈ മാസം 8 ന് ചൊവ്വാഴ്ച്ച മഖ്ബറകളില്‍ നടക്കുന്ന  സിയാറത്തുകളോടെ ആരംഭിക്കും.[www.malabarflash.com]

13 ന് ഞായറാഴ്ച വൈകിട്ട് സനദ് ദാന ആത്മീയ സമ്മേളനത്തോടെ സമാപിക്കും. ആറ് ദിവസങ്ങളിലായി വിവിധ ആത്മീയ പരിപാടികളില്‍ പ്രമുഖ പണ്ഡിതര്‍ സംബന്ധിക്കും.

ചൊവ്വാഴ്ച്ച രാവിലെ സഅദിയ്യയില്‍ നുറുല്‍ ഉലമ മഖാം, എട്ടി ക്കുളത്ത് താജുല്‍ ഉലമ മഖാം, മാട്ടുലില്‍ ളിയാഉല്‍ മുസ്തഫ മഖാം എിവിടങ്ങളില്‍ നടക്കു സിയാറത്തുകള്‍ക്ക് സയ്യിദ് ഇസ്മാഈല്‍ ഹാദി പാനൂര്‍, സയ്യിദ് മുഹമ്മദ് ജുനൈദുല്‍ ബുഖാരി, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍ നേതൃത്വം നല്‍കും. 

വൈകിട്ട് 3 ന് അഹ്ദല്‍ മഖാമില്‍ സിയാറത്തിന് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കല്‍ നേതൃത്വം നല്‍കും. ഖതമുല്‍ ഖുര്‍ആന്‍ ആരംഭ ചടങ്ങിന് സയ്യിദ് മുട്ടം കുഞ്ഞിക്കോയ തങ്ങള്‍ നേതൃത്വം നല്‍കും, സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉറൂസ് ഉദ്ഘാടനം ചെയ്യും. സയ്യിദ് ജലാലുദ്ദീന്‍ ബുഖാരി ഉദ്‌ബോധനം നടത്തും.

രാത്രി 8 ന് മത പ്രഭാഷണ പരമ്പര സയ്യിദ് അതാഉല്ല തങ്ങള്‍ ഉദ്യാവരം ഉദ്ഘാടനം ചെയ്യും ഡോ. മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം പ്രഭാഷണം നടത്തും ഈ മാസം 12 വരെ രാത്രി 8 മണി മുതല്‍ നടക്കു പ്രഭാഷണ പരമ്പരയില്‍ കൂറ്റമ്പാറ അബ്ദുല്‍ റഹ്മാന്‍ ദാരിമി, നൗഫല്‍ സഖാഫി കളസ, അനസ് അമാനി പുഷ്പ ഗിരി, ഡോ. അബ്ദുസ്സലാം മുസ്ലിയാര്‍ ദേവര്‍ശോല പ്രസംഗിക്കും. 

9 ന് വൈകിട്ട് നാലിന് ബുര്‍ദ്ദ മജ്‌ലിസും, 10 ന് വൈകിട്ട്  4 ന് സ്മൃതി സായാഹ്നവും, രാത്രി 7 ന് സ്വലാത്ത് മജ്‌ലിസും നടക്കും. സയ്യിദ് മുനീറുല്‍ അഹ്ദല്‍, സയ്യിദ് ഹുസൈനുല്‍ അമീന്‍ നേതൃത്വം നല്‍കും.

വെള്ളിയാഴ്ച്ച വൈകിട്ട്  4 മണിക്ക് രിഫാഈ റാത്തീബ് സയ്യിദ് ഫഖ്‌റുദ്ദീന്‍ ഹദ്ദാദ് തങ്ങളുടെ നേതൃത്വത്തില്‍ നടക്കും. ശനിയാഴ്ച്ച രാവിലെ 11 ന് സ്‌നേഹ സംഗമം ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസിയുടെ അദ്ധ്യക്ഷതയില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം. പി ഉദ്ഘാടനം ചെയ്യും. എം എല്‍ എ മാരായ യു ടി ഖാദര്‍, എ കെ എം അഷ്‌റഫ്, എന്‍ എ നെല്ലിക്കുന്ന്, അഡ്വ. സി എച്ച് കുഞ്ഞമ്പു, സുലൈമാന്‍ കരിവെള്ളൂര്‍ പ്രസംഗിക്കും.  4 മണിക്ക് മുഹ്‌യദ്ദീന്‍ റാത്തീബിന് സയ്യിദ് മുത്തു തങ്ങള്‍ കണ്ണവം, അബ്ദുല്‍ ഹമീദ് മുസ്ലിയാര്‍ മാണി നേതൃത്വം നല്‍കും. 

ഞായര്‍ രാവിലെ സ്ഥാന വസ്ത്ര വിതരണം സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ നിര്‍വ്വഹിക്കും. മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ വിഷയാവതരണം നടത്തും. രാവിലെ 11 ന് മൗലിദ് മജ്‌ലിസിന് സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറ നേതൃത്വം നല്‍കും. മുഹമ്മദ് റഫീഖ് സഅദി പ്രസംഗിക്കും. ഉച്ചയ്ക്ക് 1.30 ഖതം ദുആ ചടങ്ങിന് സയ്യിദ് ശഹീര്‍ തങ്ങള്‍ അല്‍ ബുഖാരി, സ്വാലിഹ് സഅദി തളിപ്പറമ്പ് നേതൃത്വം നല്‍കും. .

ഞായര്‍  4.30 ന് മഹ്‌ളറത്തുല്‍ ബദ്‌രിയയ്യോടെ സനദ്ദാന ആത്മീയ സമ്മേളനം ആരംഭിക്കും. സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ത്ഥന നടത്തും. സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങളുടെ അദ്ധ്യക്ഷതയില്‍ സമസ്ത പ്രസിഡന്റ് ഇ സൂലൈമാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. സനദ് ദാനം നിര്‍വ്വഹിച്ച് ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പ്രസംഗിക്കും. സയ്യിദ് ഇബ്രാഹിം ഖലീല്‍ ബുഖാരി തങ്ങളും, പേരോട് അബ്ദുല്‍ റഹ്മാന്‍ സഖാഫിയും മുഖ്യപ്രഭാഷണം നടത്തും. സയ്യിദ് മുഹമ്മദ് ഇബ്രാഹിം പൂകുഞ്ഞി തങ്ങള്‍, സയ്യിദ് ത്വാഹ തങ്ങള്‍, സയ്യിദ് ശിഹാബുദ്ദീന്‍ തങ്ങള്‍ മുത്തൂര്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, എ പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത്, പി ഹൈദ്രോസ് മുസ്ലിയാര്‍ കൊല്ലം, വി പി എം ഫൈസി വില്യാപള്ളി, കെ കെ അഹ്മദ് കുട്ടി മുസ്ലിയാര്‍ കട്ടിപ്പാറ, ശാഫി സഅദി ബാംഗ്ലൂര്‍, കെ പി അബൂബക്കര്‍ മുസ്ലിയാര്‍ പട്ടുവം, ഹസ്‌റത്ത് മുഖ്താര്‍ ബാഖവി, ഹുസൈന്‍ സഅദി കെ സി റോഡ്, അബ്ദുല്‍ റശീദ് സൈനി കക്കിഞ്ച, ലത്വീഫ് സഅദി ശീമൊഗ, നിസാമുദ്ദീന്‍ ഫാളിലി കൊല്ലം, സി എന്‍ ജാഫര്‍ പ്രസംഗിക്കും. 

യേനപ്പോയ അബ്ദുല്ല കുഞ്ഞി ഹാജി ഉപഹാരം സമര്‍പ്പിക്കും. ഈ വര്‍ഷം 116 ഹിമമിപണ്ഡിതരും 27 ഹാഫിളുകളുമാണ് സനദ് സ്വീകരിക്കുത്.

Post a Comment

0 Comments