Top News

പയ്യന്നൂരിൽ സ്കൂട്ടറിൽ കാറിടിച്ച് വിദ്യാർഥിക്ക് ദാരുണാന്ത്യം

പയ്യന്നൂർ: സ്കൂട്ടറിൽ കാറിടിച്ച് വിദ്യാർഥി മരിച്ചു. പടന്ന കൊട്ടയന്താർ സ്വദേശിയും പയ്യന്നൂർ ഫീനിക്സ് കാമ്പസിലെ സി.എ വിദ്യാർഥിയുമായ അഷ്കറലി (20) ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് ഏഴോടെ പുഞ്ചക്കാട് യു.ടി.എം ക്വാട്ടേഴ്സിനടുത്തായിരുന്നു അപകടം.[www.malabarflash.com]


പയ്യന്നൂർ ഭാഗത്തുനിന്ന് രാമന്തളി ഭാഗത്തേക്ക് പോവുകയായിരുന്ന സ്കൂട്ടറിൽ എതിരെ വന്ന കാർ ഇടിച്ചാണ് അപകടം. റോഡിലേക്ക് തെറിച്ചുവീണ് ഗുരുതര പരിക്കേറ്റ അഷ്കറലിയെ നാട്ടുകാർ ഉടൻ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

പെരുമ്പയിലെ എസ്.ടി.പി. ജാഫറിന്റെയും പടന്നയിലെ സൗദമ്മാടത്ത് റസിയയുടെയും മകനാണ്. സഹോദരി ഷഹർബാൻ.

കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഞായറാഴ്ച പടന്നയിൽ ഖബറടക്കും. 

Post a Comment

Previous Post Next Post