ഉദുമ: പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തില്‍ ഭരണി ഉത്സവത്തിന് കൊടിയേറി. ചൊവ്വാഴ്ച പുലര്‍ച്ചെ 1.45 ഓടെയാണ് അഞ്ചു ദിവസം നീളുന്ന ഭരണി ഉത്സവത്തിന് കൊടിയേററം നടന്നത്.[www.malabarflash.com]
രാത്രി 9 ന് ശേഷം ഭണ്ഡാരവീട്ടില്‍ നിന്ന് നര്‍ത്തകന്മാര്‍ കെട്ടി ചുറ്റി, ധ്വജസ്തംബത്തില്‍ കയറ്റാനുള്ള കൊടിയും, തിരുവായുധങ്ങളും മേലാപ്പും കുടയുമായി ക്ഷേത്രത്തിലേക്ക് എഴുന്നള്ളത്ത് പുറപ്പെട്ടു.
കൊടിയേററത്തിനോടനുബന്ധിച്ച് കരിപ്പോടി യുഎഇ കമ്മിറ്റിയുടെ സഹകരണത്തോടെ കരിപ്പോടി പ്രാദേശിക സമിതിയുടെ നേതൃത്വത്തിലുളള ആചാര വെടിക്കെട്ട് കാണാന്‍ നൂറുകണക്കിനാളുകള്‍ എത്തിയിരുന്നു.
Post a Comment