കെയ്‌റോ: പെണ്‍സുഹൃത്തിനൊപ്പം സ്ത്രീകളുടെ ശുചിമുറിയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവ് വീണു മരിച്ചു. ഈജിപ്തിലാണ് സംഭവം. ഫാക്ടറി തൊഴിലാളിയാണ് മരിച്ചതെന്ന് പ്രാദേശിക മാധ്യമത്തെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു.[www.malabarflash.com]
നാലാം നിലയിലുള്ള ടോയ്‌ലറ്റില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കാല്‍വഴുതി വീണാണ് 30കാരനായ യുവാവ് മരിച്ചത്. പടിഞ്ഞാറന്‍ കെയ്‌റോയിലെ ഒക്ടോബര്‍ സിറ്റിയിലുള്ള ഫാക്ടറിയില്‍ ഇയാള്‍ക്കൊപ്പം ജോലി ചെയ്യുന്ന പെണ്‍സുഹൃത്താണ് ശുചിമുറിയില്‍ കൂടെ ഉണ്ടായിരുന്നത്.

സ്ത്രീകളുടെ ശുചിമുറിയിലേക്ക് യുവാവും പെണ്‍സുഹൃത്തും കയറിപ്പോകുന്നത് ചില സൂപ്പര്‍വൈസര്‍മാര്‍ കണ്ടു. ഇവര്‍ വാതിലില്‍ മുട്ടിയതോടെ ശുചിമുറിയുടെ ജനാല വഴി യുവാവ് താഴേക്ക് ചാടുകയായിരുന്നു. സാനിറ്റേഷന്‍ പൈപ്പ് വഴി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് യുവാവ് താഴേക്ക് വീണ് മരിച്ചത്. ലോക്കല്‍ പ്രോസിക്യൂട്ടര്‍മാര്‍ കേസില്‍ അന്വേഷണം നടത്തുകയാണ്.
Post a Comment