NEWS UPDATE

6/recent/ticker-posts

അയല്‍ക്കാരിയുടെ വീടിന്റെ വാതില്‍പ്പടിയില്‍ മൂത്രമൊഴിച്ചതിന് എബിവിപി മുന്‍ ദേശീയ പ്രസിഡന്റ് അറസ്റ്റില്‍

ചെന്നൈ: അയല്‍ക്കാരിയുടെ വീടിന്റെ വാതില്‍പ്പടിയില്‍ മൂത്രമൊഴിച്ചതിന് എബിവിപി മുന്‍ ദേശീയ പ്രസിഡന്റ് ഡോ. സുബ്ബയ്യ ശണ്‍മുഖം അറസ്റ്റില്‍. 2020 ജൂലൈയില്‍ നടന്ന സംഭവത്തിലാണ് അയല്‍ക്കാരിയെ അപമാനിച്ചു എന്ന കുറ്റത്തിന് അറസ്റ്റ് നടന്നത്. കാര്‍ പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവിലാണ് 60കാരിയായ പരാതിക്കാരിയുടെ വീടിന്റെ വാതില്‍പ്പടിയില്‍ ഡോ. സുബ്ബയ്യ മൂത്രമൊഴിച്ചത്.[www.malabarflash.com]


പരാതി ലഭിച്ച് ഏതാണ്ട് രണ്ടാഴ്ച്ചയ്ക്ക് ശേഷമാണ് പോലീസ് സംഭവത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത്. സ്ത്രീത്വത്തെ അപമാനിക്കല്‍, ക്വാറന്റീന്‍ നടപടികള്‍ ലംഘിക്കല്‍ തുടങ്ങിയ മൂന്ന് വകുപ്പുകള്‍ ചേര്‍ത്താണ് കേസ് എടുത്തത്. എന്നാല്‍ പിന്നീട് സമ്മര്‍ദ്ദത്തിന് വഴങ്ങി 60കാരി പിന്നീട് പരാതി പിന്‍വലിച്ചു. എന്നാല്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതിനാല്‍ കേസില്‍ അന്വേഷണം തുടരുമെന്ന നിലപാടിലായിരുന്നു പോലീസ്.

പരാതിക്കാരിയുടെ വീടിന്റെ വാതിലിന് സമീപം മൂത്രമൊഴിക്കുന്ന സുബ്ബയയുടെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. 2020 ഒക്ടോബറില്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ബോര്‍ഡ് അംഗമായി സുബ്ബയ്യയെ നിയമിക്കപ്പെട്ടിരുന്നു. നിയമനത്തിനെതിരെ പ്രസ്തുത കേസ് ഉന്നയിച്ച് ശക്തമായ പ്രതിഷേധമുയരുകയും ചെയ്തു. സ്വഭാവ ദൂശ്യമുള്ള ഒരാളെ ബോര്‍ഡ് അംഗമാക്കരുതെന്നായിരുന്നു പ്രതിഷേധകരുടെ ആവശ്യം.

കില്‍പൗക് മെഡിക്കല്‍ കോളേജ് സര്‍ജിക്കല്‍ ഓങ്കോളജി തലവന്‍ സ്ഥാനത്ത് നിന്ന് സമീപകാലത്ത് സുബ്ബയ്യയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ വസതിക്ക് മുന്നില്‍ പ്രതിഷേധിച്ച എബിവിപി പ്രവര്‍ത്തകരെ സഹായിച്ചുവെന്ന് ചൂണ്ടിക്കാണിച്ചാണ് നടപടി.

Post a Comment

0 Comments