Top News

മലപ്പുറം കാളികാവിൽ ഫുട്ബാൾ മത്സരത്തിനിടെ ഗാലറി തകർന്ന് നിരവധി പേർക്ക് പരിക്ക്

കാളികാവ്: മലപ്പുറം കാളികാവിൽ ഫുട്ബാൾ സ്റ്റേഡിയത്തിന്‍റെ ഗാലറി തകർന്നു. നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ വണ്ടൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.[www.malabarflash.com]


ശനിയാഴ്ച രാത്രി ഒമ്പത് മണിയോടെ കാളികാവ് പൂങ്ങോടായിരുന്നു അപകടം. സെവൻസ് ഫുട്ബാൾ മത്സരം നടക്കുന്നതിനിടെയാണ് ഗാലറി തകർന്നുവീണത്.

റോയൽ ട്രാവൽസും യുണൈറ്റഡ് എഫ്സി നെല്ലികുത്തും തമ്മിലുള്ള ഫൈനൽ പോരാട്ടത്തിന് തൊട്ട് മുമ്പാണ് ഗാലറി തകർന്ന് വീണത്.

കാണികളുടെ ബാഹുല്ല്യമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.പോലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി നിയന്ത്രണം ഏറ്റെടുത്തു.

Post a Comment

Previous Post Next Post