Top News

ഹോളി ആഘോഷത്തിനിടെ സ്വന്തം ശരീരത്തിൽ കത്തി കയറ്റിയ യുവാവ് മരിച്ചു

ഭോപ്പാൽ: മധ്യപ്രദേശിലെ ഇൻഡോറിൽ ഹോളി ആഘോഷത്തിനിടെ സ്വന്തം ശരീരത്തിൽ കത്തി കയറ്റിയ യുവാവ് മരിച്ചു. മദ്യലഹരിയിൽ സുഹൃത്തുക്കൾക്കൊപ്പം നൃത്തം ചെയ്യുകയായിരുന്ന ഗോപാൽ സൊലൻകി എന്ന 38കാരൻ സ്വന്തം ശരീരത്തിൽ കത്തി കൊണ്ട് മുറിവേൽപ്പിക്കുകയായിരുന്നു. ഇൻഡോറിലെ ബാൻ ഗംഗ കോളനിയിലാണ് സംഭവം.[www.malabarflash.com]


വസന്തകാലത്തെ വരവേൽക്കാൻ ഉത്തരേന്ത്യയിലെ ഹിന്ദുക്കൾ ആഘോഷിക്കുന്ന ഹോളി ഉത്സവത്തിന്‍റെ ഭാഗമായി ഖുഷ്വാ നഗറിൽ സംഘടിപ്പിച്ച ഹോളികാ ദാഹൻ പരിപാടിക്കിടെയാണ് സംഭവം.

ഗോപാലും കൂട്ടുകാരും മദ്യ ലഹരിയിൽ നൃത്തം വെക്കുന്നതിനിടെ നെഞ്ചിലേക്കാണ് കത്തി ക‍യറ്റിയത്. ഗോപാലിന്‍റെ ശരീരത്തിൽ നിന്ന് രക്തമൊഴുകാൻ തുടങ്ങിയപ്പോളാണ് സുഹൃത്തുക്കളുടെ ശ്രദ്ധയിൽ പെടുന്നത്. ഉടൻ തന്നെ തൊട്ടടുത്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഗോപാലിനെ രക്ഷിക്കാനായില്ല.

ആദ്യ ഭാര്യയിൽ നിന്നും വേർപിരിഞ്ഞ ഗോപാൽ, മക്കൾക്കും രണ്ടാം ഭാര്യക്കും മാതാപിതാക്കൾക്കൊപ്പമാണ് കഴിയുന്നതെന്ന് സുഹൃത്തുക്കൾ പറഞ്ഞു. ഹോളി ആഘോഷിക്കാൻ വരുമ്പോൾ ഗോപാലിന്‍റെ പക്കൽ കത്തിയുള്ളതായി ശ്രദ്ധയിൽ പെട്ടിരുന്നെന്നും അവർ കൂട്ടിച്ചേർത്തു. ഗോപാലിന്‍റെ മരണകാരണം വ്യക്തമല്ലെന്നും സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.

Post a Comment

Previous Post Next Post