കാസറകോട്: ഐ.ഐ. എ . എൽപി സ്കൂൾ ചേരൂരിൽ നിന്നും ലോവർ സ്കൂൾ സ്കോളർഷിപ്പ് നേടിയ വിദ്യാർഥികളെ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി, പി.ടി.എ , സ്റ്റാഫ് കമ്മിറ്റി എന്നിവയുടെ സംയുക്ത യോഗം അനുമോദിച്ചു.[www.malabarflash.com]
സ്കൂൾ മാനേജർ കെ.യു. മൊയ്തു ഹാജിയുടെ അധ്യക്ഷതയിൽ ചേർന്ന അനുമോദന പരിപാടിയിൽ ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഖാദർ ബദരിയ ഉദ്ഘാടനം ചെയ്തു. സ്കോളർഷിപ്പ് നേടിയ വിദ്യാർഥികളെയും അവരെ പരീക്ഷക് വേണ്ടി പ്രാപ്തരാക്കിയ അധ്യാപകരെയും അദ്ദേഹം അഭിനന്ദിച്ചു. പ്രധാന അധ്യാപകൻ കെ രാഘവൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.
കാസറകോട് ഉപജില്ല വിദ്യാഭ്യാസ ഓഫീസർ അഗസ്റ്റിൻ ബർണാഡ് മൊണ്ടേരിയോ, ബ്ലോക് പ്രോഗ്രാം കോർഡിനേറ്റർ ടി പ്രകാശൻ , മാനേജ്മെന്റ് സെക്രട്ടറി എ.സി.അബ്ദുൽ റഹിമാൻ , പി.ടി.എ പ്രസിഡന്റ് സി.കെ അബ്ദുല്ല, വൈസ് പ്രസിഡന്റ് അഷ്റഫ്, സ്വപ്ന ടീച്ചർ, ഷീബ ടീച്ചർ , ശമീർ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു. സ്കോളർഷിപ്പ് വിജയികൾക്ക് സ്കൂൾ മാനേജ്മെന്റ് ക്യാഷ് അവാർഡും മെമന്റോയും സമ്മാനിച്ചു. സ്റ്റാഫ് സെക്രട്ടറി ഡെന്നീസ് മാസ്റ്റർ നന്ദി പറഞ്ഞു.
Congratulations all
ReplyDeletePost a Comment