Top News

മുക്കുന്നോത്ത് കാവ് ശ്രീ ഭഗവതി ക്ഷേത്ര എമറാത്ത് കമ്മിറ്റിയുടെ മൂന്നാമത് പ്രവാസി സംഗമം നടന്നു

ഷാര്‍ജ: ബാര മുക്കുന്നോത്ത് കാവ് ശ്രീ ഭഗവതി ക്ഷേത്ര എമറാത്ത് കമ്മിറ്റി മൂന്നാമത് പ്രവാസി സംഗമം ഷാര്‍ജയില്‍ നടന്നു കമ്മിറ്റി പ്രസിഡണ്ട് ഏവി കുമാരന്‍ അദ്ധ്യക്ഷത വഹിച്ചു.[www.malabarflash.com]


ജനറല്‍ സെക്രട്ടറി പുരുഷു മാജിക് സ്വാഗതവും, ജോ: സെക്രട്ടറി പുഷ്പരാജ് റിപ്പോര്‍ട്ട് അവതണവും ട്രഷറര്‍ പ്രസാദ് ചവോക് വളപ്പില്‍ വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു.

എം കുഞ്ഞമ്പു നായര്‍ മുഖ്യ അഥിതിയായി. ബാര - ബാര മഹാവിഷ്ണു ക്ഷേത്ര യുഎഇ കമ്മിറ്റി പ്രസിഡണ്ട്, വിശ്വന്‍ വിജയറാം പാലക്കുന്ന്, പാലക്കുന്ന് ശ്രീ ഭഗവതി ക്ഷേത്ര ദുബായ് കമ്മിറ്റി പ്രസിഡണ്ട് , കരിപ്പോടി ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്ര യുഎഇ കമ്മിറ്റി പ്രസിഡണ്ട് രമേശ് മുച്ചിലോട്ട് , ബാര മുക്കുന്നോത്ത് കാവ് ശ്രീ ഭഗവതി ക്ഷേത്ര ദുബൈ കമ്മിറ്റി സെക്രട്ടറി, മുല്ലച്ചേരി എരോല്‍ കാവ് ശ്രീ വൈഷണ വിക്ഷേത്ര യുഎഇ കമ്മിറ്റി പ്രസിഡണ്ട് ഏ.വി രാമചന്ദ്രന്‍രാഘവന്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. 

എമറാത്ത് കമ്മിറ്റി ഏര്‍പ്പെടുത്തിയ സമ്മാനകൂപ്പണ്‍ നറുക്കെടുപ്പ് വിജയികളെ കണ്ടെത്തി ഒന്നാം സമ്മാനമാ ഹോണ്ട ഡിയോ രജ്ഞിത്ത് ബാര വെടിക്കുന്നിന് ലഭിച്ചു, 50 പേര്‍ക്ക് പ്രോത്സാഹന സമ്മാനവും ലഭിച്ചു, തുടര്‍ന്ന് പ്രവാസി അംഗങ്ങളും കുട്ടികളും അവതരിച്ച കലാപരിപാടികള്‍ അരങ്ങേറി.

Post a Comment

Previous Post Next Post