പാലക്കുന്ന്: ശ്രീരാമദാസ മിഷൻ യൂണിവേഴ്സൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ കൊല്ലൂർ മുകാംബിക ക്ഷേത്ര സന്നിധിയിൽ നിന്ന് ഞായറാഴ്ച ആരംഭിച്ച ശ്രീരാമനവമി രഥയാത്രയ്ക്ക് പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര സന്നിധിയിൽ സ്വീകരണം നൽകി.[www.malabarflash.com]
ശ്രീരാമ നവമി ഉത്സവത്തിന്റെ ഭാഗമായി 1991 മുതൽ ഈ രഥയാത്ര നടത്തിവരികയാണ്. വിവിധ ജില്ലകളിൽ സ്വീകരണം ഏറ്റുവാങ്ങി ഏപ്രിൽ 9ന് തിരുവനന്തപുരം ചെങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിൽ എത്തും.
ഏപ്രിൽ 10ന് ജ്യോതിക്ഷേമ സന്നിധിയിൽ ശ്രീരാമനവമി സമ്മേളനത്തോടെ സമാപിക്കും.
Post a Comment