Top News

രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിക്ക് കെ എം സി സിയുടെ സ്‌നേഹദരവ്

കുവൈറ്റ് സിറ്റി : കുവൈറ്റ് കെഎംസിസി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച കോവിഡ് കാല പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി വിവിധ മേഖലയില്‍ പ്രവര്‍ത്തിച്ചവര്‍ക്കുള്ള ആദരവ്, പോസ്റ്റ് കോവിഡ് കോണ്‍ഫ്രന്‍സില്‍ പങ്കെടുക്കാന്‍ എത്തിയ കാസറകോട് എം പി രാജ്‌മോഹന്‍ ഉണ്ണിത്താന് കുവൈറ്റ് കെ എം സി സി കാസറകോട് ജില്ലാ കമ്മിറ്റി കോവിഡ് കോണ്‍ഫ്രന്‍സ് വേദിയില്‍ വെച്ച് സ്‌നേഹാദരവ് നല്‍കി.[www.malabarflash.com]


ജില്ലാ പ്രസിഡണ്ട് അലി മാണിക്കോത്ത്, ജില്ലാ ആക്ടിംങ്ങ് സെക്രട്ടറി ഹമീദ് എസ് എം, സ്റ്റേറ്റ് സെക്രട്ടറി റസാഖ് അയ്യൂര്‍, ജില്ലാ ഭാരവാഹികളായ കെ പി കുഞ്ഞബ്ദുല്ല, മുഹമ്മദ് ആറങ്ങാടി, ഹംസ ബല്ല, സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം സുഹൈല്‍ ബല്ല, അഡൈ്വസറി ബോര്‍ഡ് അംഗം സൈനുദ്ധിന്‍ കടിഞ്ഞൂല, കുത്തുബ് ഉദുമ, കബീര്‍ തളങ്കര കാസറഗോഡ് എന്നിവര്‍ സംബന്ധിച്ചു

Post a Comment

Previous Post Next Post