Top News

പാലക്കുന്ന് ഭരണി മഹോത്സവം; വ്യാഴാഴ്ച കാഞ്ഞങ്ങാട് - കാസര്‍കോട് സംസ്ഥാന പാത 57ല്‍ ഗതാഗത നിയന്ത്രണം

ഉദുമ: പാലക്കുന്ന് കഴകം ശ്രീ ഭഗവതി ക്ഷേത്ര ഭരണി ഉത്സവത്തിന്റെ ആയിരത്തിരി മഹോത്സവ ദിവസമായ മാര്‍ച്ച് 3 വ്യാഴാഴ്ച കാഞ്ഞങ്ങാട്- കാസര്‍കോട് സംസ്ഥാന പാത 57ല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.[www.malabarflash.com]


മുഴുവന്‍ വലിയ വാഹനങ്ങളും ട്രക്കുകളും ടാങ്കറുകളും അന്നേ ദിവസം നിര്‍ബന്ധമായും സംസ്ഥാന പാത 57 പൂര്‍ണമായും ഒഴിവാക്കേണ്ടതും ഈ വാഹനങ്ങള്‍ ദേശീയ പാത 66 വഴി കടന്നു പോകേണ്ടതുമാണെന്ന് ബേക്കല്‍ പോലീസ് അറിയിച്ചു.

വ്യാഴാഴ്ച വൈകുന്നേരം ആറു മണിക്ക് ശേഷം ഉദുമ മുതല്‍ ബേക്കല്‍ ജംഗ്ഷന്‍ വരെയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചു. വടക്കു ഭാഗത്തു നിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകേണ്ടുന്ന വാഹനങ്ങള്‍ കളനാട് ജംഗ്ഷനില്‍ നിന്നും കിഴക്ക് ഭാഗത്തേക്കുള്ള പാതയിലൂടെ ചട്ടഞ്ചാല്‍ വഴി ദേശീയ പാതയില്‍ കയറിയും, തെക്കു ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ പള്ളിക്കര ജംഗ്ഷന്‍ വഴി കിഴക്കോട്ടുള്ള പെരിയ റോഡില്‍ കൂടി ദേശീയപാതയില്‍ പ്രവേശിച്ചു കടന്നു പോകേണ്ടതും ആണ്.

Post a Comment

Previous Post Next Post