Top News

മന്ത്രവാദമെന്ന് സംശയം; വീടിന്റെ വാതിലിനുമുന്നില്‍ കണ്ട മിഠായി കഴിച്ച നാല് കുട്ടികള്‍ മരിച്ചു

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ മിഠായി കഴിച്ച് നാല് കുട്ടികള്‍ മരിച്ചു. രണ്ട് കുടുംബങ്ങളില്‍ നിന്നായുള്ള നാല് കുട്ടികളാണ് മരണപ്പെട്ടത്. കുശിനഗറിലാണ് സംഭവം. മരിച്ചവരില്‍ രണ്ടുപേര്‍ പെണ്‍കുട്ടികളും രണ്ടുപേര്‍ ആണ്‍കുട്ടികളുമാണ്.[www.malabarflash.com]

വീടിന്റെ വാതിലിനുമുന്നില്‍ കണ്ട മിഠായി കഴിച്ചാണ് മരണമെന്ന് കുടുംബങ്ങള്‍ അറിയിച്ചു. മിഠായിക്ക് പുറമെ വീടിന്റെ വാതിലിന് മുന്നില്‍ നാണയത്തുട്ടുകളും കണ്ടെത്തിയതായി കുടുംബം പറഞ്ഞു.

വീടിനു മുന്നില്‍ മിഠായി കണ്ടെത്തിയ കൂട്ടത്തിലെ മുതിര്‍ന്ന കുട്ടി, മറ്റ് മൂന്നുപേര്‍ക്കുമായി പങ്കുവെക്കുകയായിരുന്നു. മിഠായി കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിന് പിന്നാലെ കുട്ടികളെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മരിച്ച നാല് കുട്ടികളും ദളിത് കുടുംബത്തില്‍പ്പെട്ടവരാണ്. പോലീസ് അന്വേഷണം ആരംഭിച്ചു.

സംഭവത്തില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കുടുംബത്തിന് ആവശ്യമായ സഹായങ്ങള്‍ നല്‍കാനും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. സംഭവത്തിന് പിന്നില്‍ മന്ത്രവാദമാണോയെന്ന് സംശയമുള്ളതായി കുശിനഗര്‍ പോലീസ് സൂപ്രണ്ട് അറിയിച്ചു.

Post a Comment

Previous Post Next Post