അബുദാബി: മത്സ്യത്തിന്റെ വയറ്റിലൊളിപ്പിച്ച് 38 കിലോഗ്രാം മയക്കുമരുന്ന് (drug) കടത്തിയ മൂന്ന് ഏഷ്യക്കാരെ അബുദാബി പോലീസ് അറസ്റ്റ് ചെയ്തു. അബുദാബി പോലീസ് നാര്‍ക്കോട്ടിക്‌സ് ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ നടത്തിയ ഓപ്പറേഷനിലാണ് മയക്കുമരുന്ന് പിടികൂടിയതെന്ന് പോലീസ് വ്യാഴാഴ്ച അറിയിച്ചു.[www.malabarflash.com]
മയക്കുമരുന്ന് ഒളിപ്പിച്ച് കടത്താന്‍ പ്രതികള്‍ കണ്ടുപിടിച്ച മാര്‍ഗം കണ്ടെത്താന്‍ ഡിപ്പാര്‍ട്ട്‌മെന്റിന് സാധിച്ചതായി അബുദാബി ആന്റി നാര്‍ക്കോട്ടിക്‌സ് ഡയറക്ടറേറ്റ് മേധാവി ബ്രിഗേഡിയര്‍ താഹിര്‍ അല്‍ ദാഹിരി പറഞ്ഞു.
മയക്കുമരുന്ന് ഒളിപ്പിച്ച് കടത്താന്‍ പ്രതികള്‍ കണ്ടുപിടിച്ച മാര്‍ഗം കണ്ടെത്താന്‍ ഡിപ്പാര്‍ട്ട്‌മെന്റിന് സാധിച്ചതായി അബുദാബി ആന്റി നാര്‍ക്കോട്ടിക്‌സ് ഡയറക്ടറേറ്റ് മേധാവി ബ്രിഗേഡിയര്‍ താഹിര്‍ അല്‍ ദാഹിരി പറഞ്ഞു.
ഫെഡറല്‍ ഡ്രഗ് പ്രോസിക്യൂഷനുമായി ചേര്‍ന്നാണ് അറസ്റ്റിന് പദ്ധതിയിട്ടത്. വാട്‌സാപ്പ് വഴി മയക്കുമരുന്ന് ഇടപാട് നടത്തുന്നവരെ കണ്ടെത്തുന്നതിനുള്ള അബുദാബി പോലീസിന്റെ വലിയ ഓപ്പറേഷന്റെ ഭാഗമാണ് അറസ്റ്റെന്ന് ബ്രി. അല്‍ ദാഹിരി കൂട്ടിച്ചേര്‍ത്തു.
Post a Comment