Top News

മലപ്പുറത്ത് തൊഴിലുറപ്പ് തൊഴിലാളികൾക്ക് തെങ്ങിൻ തടം തുറക്കുന്നതിനിടെ ലഭിച്ചത് സ്വർണ്ണ നിധി

മലപ്പുറം: പൊന്മളയിൽ തെങ്ങിന് തടം തുറക്കുന്നതിനിടെ വീട്ടുവളപ്പിൽ നിന്ന് സ്വർണ നിധി കണ്ടെത്തി. പൊൻമള മണ്ണഴി തെക്കേമണ്ണിൽ കാർത്യായനിയുടെ ഉടമയിലുള്ള സ്ഥലത്ത് നിന്നാണ് നിധി ലഭിച്ചത്. രണ്ട് ദിവസം മുമ്പാണ് സംഭവം. തെങ്ങിൻ തടം വൃത്തിയാക്കാനെത്തിയ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾക്കാണ് ഇവ വഭിച്ചത്.[www.malabarflash.com]


മൺചട്ടിക്കകത്ത് പ്രത്യേക പെട്ടിയിൽ സൂക്ഷിച്ച നാണയങ്ങളുടെയും റിങ്ങുകളുടെയും മറ്റും രൂപത്തിലുള്ള നിധിയാണ് കണ്ടെടുത്തത്. നല്ല തൂക്കമുള്ളവയാണ് ഓരോന്നും. ലഭിച്ച ഉടനെ തൊഴിലാളികൾ ഗൃഹനാഥനെ ഏൽപ്പിക്കുകയായിരുന്നു. നാണയ രൂപങ്ങളിലാണെങ്കിലും പ്രത്യേക അടയാളങ്ങളൊന്നുമില്ല.

വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പുരാവസ്തു വകുപ്പ് നിധി ഏറ്റെടുത്ത് ജില്ലാ ട്രഷറിയിലേക്ക് മാറ്റി. ഇതുസംബന്ധിച്ച് പുരാവസ്തു വകുപ്പ് കൂടുതൽ അന്വേഷണം നടത്തും. പൊലീസും സ്ഥലത്തെത്തിയിരുന്നു. കാർത്യായനിയുടെ മകൻ പുഷ്പരാജന്റെ സാന്നിദ്യത്തിൽ വില്ലേജ് അസിസ്റ്റന്റ് ബിജുവാണ് ട്രഷറി ഓഫീസർക്ക് നിധി കൈമാറിയത്.

Post a Comment

Previous Post Next Post