ഉദുമ: കാസറകോട് -കാഞ്ഞങ്ങാട് കെഎസ്ടിടിപി റോഡിൽ തൃക്കണ്ണാട് വഴിയാത്രക്കാരൻ കാറിടിച്ച് മരിച്ചു. ബേക്കൽ മലാംകുന്നിലെ ബാലക്യഷ്ണൻ (65) ആണ് മരിച്ചത്.പ്രതിമ നിർമ്മാണ ജോലിക്കാരനാണ്.[www.malabarflash.com]
കാസർകോട് ഭാഗത്തേക്ക് പോവുകയായിരുന്ന കാർ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ബാലക്യഷ്ണനെ മംഗ്ളൂരു ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.
വ്യാഴാഴ്‌ച രാത്രി 8 ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെയാണ് അപകടം.
0 Comments