കണ്ണൂർ: തോട്ടടയിൽ കല്യാണവീട്ടിന് മുന്നിൽ നടന്ന ബോംബേറിൽ യുവാവ് കൊല്ലപ്പെട്ട കേസിലെ മുഖ്യപ്രതി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഏച്ചൂർ ട്രഞ്ചിങ് ഗ്രൗണ്ടിന് സമീപം മാവിലാക്കണ്ടി പി. മിഥുൻ (24) ആണ് ചൊവ്വാഴ്ച ഉച്ചയോടെ എടക്കാട് സ്റ്റേഷനിലെത്തി കീഴടങ്ങിയത്.[www.malabarflash.com]
സംഭവം നടന്ന ഞായറാഴ്ച ഉച്ചക്കുശേഷം ഇയാൾ ഒളിവിലായിരുന്നു. കൊല്ലപ്പെട്ട ജിഷ്ണുവിന്‍റെ സുഹൃത്തായ ഇയാൾക്ക് ബോംബേറിൽ നേരിട്ട് പങ്കുണ്ടെന്നാണ് പോലീസിന് ലഭിച്ച സൂചന. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം രണ്ടായി.
ഞായറാഴ്ച ഉച്ച രണ്ടുമണിയോടെയാണ് തോട്ടട ചാല പന്ത്രണ്ടുകണ്ടിക്ക് സമീപം നടന്ന ബോംബേറിൽ ഏച്ചൂർ സ്വദേശി പാതിരാപ്പറമ്പിൽ ജിഷ്ണു (26) കൊല്ലപ്പെട്ടത്. സംഭവത്തിൽ ജിഷ്ണുവിന്‍റെ സുഹൃത്ത് ഏച്ചൂർ സ്വദേശി പാറക്കണ്ടി വീട്ടിൽ പി. അക്ഷയിനെ (24) തിങ്കളാഴ്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കീഴടങ്ങിയ മിഥുനെ കേസന്വേഷണത്തിന്‍റെ ചുമതലയുള്ള എ.സി.പി പി.പി. സദാനന്ദൻ ചോദ്യംചെയ്തു. ഇയാളുടെ അറസ്റ്റ് ബുധനാഴ്ച രേഖപ്പെടുത്തുമെന്നാണ് സൂചന.
സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലായ രണ്ടുപേരെ കഴിഞ്ഞ ദിവസം പോലീസ് ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചിരുന്നു. മിഥുൻ ഉൾപ്പെടെ നാലുപേർക്ക് ബോംബേറിൽ നേരിട്ട് പങ്കുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം.
ഇതിനിടെ അക്രമികൾ രക്ഷപ്പെട്ടെന്ന് കരുതുന്ന വാഹനം എടക്കാട് പോലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച ഉച്ചക്കാണ് വാഹനം, ഉടമ എടക്കാട് പോലീസ് സ്‌റ്റേഷനിൽ എത്തിച്ചത്. KL O4 എ.ബി 507 നമ്പർ ടെമ്പോ ട്രാവലർ വാനാണ്, ഡ്രൈവറും വാഹനത്തിന്‍റെ ഉടമകളിൽ ഒരാളുമായ ആദർശ് സ്‌റ്റേഷനിൽ എത്തിച്ചത്. ഈ വാഹനത്തിലാണ് അക്രമികൾ ഉൾപ്പെടെയുള്ള ഏച്ചൂർ സംഘം തോട്ടടയിൽ എത്തിയത്. ബോംബെറിഞ്ഞശേഷം സംഘം രക്ഷപ്പെട്ടതും ഈ വാഹനത്തിലാണ്. ബോംബ് കൊണ്ടുവന്നതും ഇതിൽ തന്നെയാണെന്നാണ് പോലീസ് സംശയിക്കുന്നത്.
കല്യാണത്തിന് ട്രിപ് വിളിച്ചാണ് വാഹനം ഏർപ്പാടാക്കിയതെന്നാണ് ഉടമകളുടെ വിശദീകരണം. അതേസമയം, അക്രമത്തിന് പിറ്റേന്നുതന്നെ വാഹനം സ്‌റ്റേഷനിൽ ഹാജരാക്കാൻ പോലീസ് ആവശ്യപ്പെട്ടിരുന്നെങ്കിലും ഉടമ അത് ചെയ്തില്ല. വാഹനം സർവിസിന് കയറ്റിയെന്നായിരുന്നു വിശദീകരണം. ഇത് പോലീസിന് കൂടുതൽ സംശയത്തിനിടയാക്കിയിട്ടുണ്ട്.

Post a Comment