Top News

ജില്ലയിലെ ഏറ്റവും വലിയ വെഡിംങ് സെന്ററായ ശോഭിക കാഞ്ഞങ്ങാടിന് സമര്‍പ്പിച്ചു

കാഞ്ഞങ്ങാട്: കാസർകോട് ജില്ലയിലെ ഏറ്റവും വലിയ സമ്പൂർണ്ണ വെഡ്ഡിങ് മാളായ ശോഭിക വെഡ്ഡിങ്സ് കാഞ്ഞങ്ങാട് ബിഗ് മാളിൽ തുറന്നു പ്രവർത്തനമാരംഭിച്ചു. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, ആർ. ജി. ഗ്രൂപ്പ് ഉടമ അംബിക രമേഷ്, കാഞ്ഞങ്ങാട് മുനിസിപ്പൽ ചെയർപേഴ്സൺ കെ.വി. സുജാത ടീച്ചർ എന്നിവർ ചേർന്നാണ് ഔപചാരികമായ ഉദ്ഘാടനം നിർവ്വഹിച്ചത്.[www.malabarflash.com]
ഉത്തരമലബാറിൽ മറ്റാർക്കും നൽകാനാവാത്ത വൈവിധ്യങ്ങളും വിലക്കുറവുമായാണ് ശോഭിക കാഞ്ഞങ്ങാട്ടേക്ക് വരുന്നത്. പ്രായഭേദമന്യേ ഒരു കുടുംബത്തിലെ ഏല്ലാവർക്കുമുള്ള വസ്ത്രങ്ങളും പാദരക്ഷകളും കോസ്മറ്റിക് ഉത്പന്നങ്ങളും മറ്റും അതിവിശാലമായിട്ടാണ് ശോഭികയിൽ ഒരുക്കിയിട്ടുള്ളത്.
കാഞ്ഞങ്ങാട് അപ്പോസ്തലറാണി ചർചർച്ചിലെ ഫാദർ തോംസൺ , കാഞ്ഞങ്ങാട് മുനിസിപ്പാപ്പൽ വൈസ് ചെയർമാൻ അബ്ദുള്ള ബിൽടെക്ക്, കൌൺസിലർമാരായ കുസുമ ഹെഗ്ഡെ, കെ.കെ. ബാബു, എം. ബൽരാജ്, കെ.കെ. ജാഫർ, കെ.വി.വി.ഇ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ശരീഫ്, KVVES യൂത്ത് വിംഗ് സംസ്ഥാന ജനറൽ സെക്രട്ടറി മനാഫ്, ബിഗ് മാൾ എംഡി കുഞ്ഞഹമ്മദ് ഹാജി, കാഞ്ഞങ്ങാട് മെർച്ചന്റ്സ് അസോസിയേഷൻ യൂത്ത് വിങ്സെ ക്രട്ടറി ആസിഫ്, കേരള പ്രസ് ക്ലബ് മുൻ പ്രസിഡന്റ് കമാൽ വരദൂർ, കേരള പി.എസ്.സി മുൻ അംഗം ടി.ടി. ഇസ്മായിൽ തുടങ്ങിയ സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ളവർ ചടങ്ങിന് സാക്ഷിയാവാനെത്തിയിരുന്നു. 
ഫൗണ്ടർ ഡയരക്ടർ കല്ലിൽ ഇമ്പിച്ചി അഹമ്മദ് , ജനറൽ മാനേജർ ദാവൂദ് കൊളക്കാട് തുടങ്ങിയവർ സംസാരിച്ചു.

Post a Comment

Previous Post Next Post