കാസര്‍കോട്: എംഡി എം എ മയക്കുമരുന്നുയുമായി ശരീര സൗന്ദര്യമത്സരത്തില്‍ ഏഷ്യന്‍ പട്ടം നേടിയ താരം കാസര്‍കോട്ട് അറസ്റ്റില്‍. ചെര്‍ക്കള റഹ്‌മത്ത് നഗറിലെ കമ്മട്ട ഹൗസില്‍ മുഹമ്മദ് ഷെരിഫ് (32)നെയാണ് വിദ്യാനഗര്‍ ഇന്‍സ്പെക്ടര്‍ മനോജ് വി വി. എസ് ഐ പ്രശാന്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.[www.malabarflash.com]
ഷെരിഫ് ശരീര സൗന്ദര്യ മത്സരത്തില്‍ പങ്കെടുത്തു ഏഷ്യ പട്ടം നേടിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. കാസറകോട് ഡി വൈ എന്ന്പി പി.. ബാലകൃഷ്ണന്‍ നായര്‍ക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ പ്രതിയുടെ കിടപ്പ് മുറിയില്‍ നിന്നും 13.09 ഗ്രാം എംഡി എം എ മയക്കുമരുന്ന് പിടികൂടിയത്.
പോലീസ് സംഘത്തില്‍ വിദ്യാനഗര്‍ സ്റ്റേഷനിലെ എസ്‌ഐ വിനോദ് പോലീസുകാരായ സലീം, ശ്യാം, നിഷാന്ത്, പ്രശാന്തി. ഹോംഗാര്‍ഡ് കൃഷ്ണന്‍ എന്നിവരുമുണ്ടായിരുന്നു.
Post a Comment