Top News

മണ്ണെണ്ണ ശരീരത്തിലൊഴിച്ച ഭാര്യക്ക് ആത്മഹത്യ ചെയ്യാന്‍ തീപ്പെട്ടി നല്‍കി; ഭര്‍ത്താവ് അറസ്റ്റില്‍

തിരുവനന്തപുരം: ഭാര്യ ആത്മഹത്യ ചെയ്യാന്‍ ഒരുങ്ങി മണ്ണെണ്ണ ശരീരത്തിലൊഴിച്ചപ്പോള്‍ മര്‍ദിക്കുകയും തീ കൊളുത്താന്‍ തീപ്പെട്ടി നല്‍കി ആത്മഹത്യക്ക് പ്രേരിപ്പിക്കുകയും ചെയ്ത ഭര്‍ത്താവ് പിടിയില്‍. വെള്ളായണി സ്റ്റുഡിയോ റോഡ് പ്ലാങ്കാലമുക്ക് നന്ദാവനത്തില്‍ എസ്.ബിജുവിനെയാണ് പ്രേരണാകുറ്റം ചുമത്തി നേമം പോലീസ് അറസ്റ്റ് ചെയ്തത്. മകളുടെ മൊഴിയാണ് അറസ്റ്റിലേക്ക് നയിച്ചത്.[www.malabarflash.com]


നേമം പൊലീസ് ക്വാര്‍ട്ടേഴ്‌സ് റോഡില്‍ അംബുജവിലാസത്തില്‍ ശിവന്‍കുട്ടി നായരുടെയും നിര്‍മ്മലകുമാരിയുടെയും മകള്‍ ദിവ്യ (38) ആണ് ഡിസംബര്‍ 9 ന് ഭര്‍തൃവീട്ടില്‍ മരിച്ചത്. വഴക്കിനിടെ മരിക്കുമെന്ന് പറഞ്ഞ് ദിവ്യ ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ചു. 

ഭാര്യയെ പിന്തിരിപ്പിക്കുന്നതിന് പകരം ഭര്‍ത്താവ് ബിജു ദേഹോപദ്രവം ഏല്‍പ്പിക്കുകയും തീപ്പെട്ടിയെടുത്ത് കൊടുക്കുകയും ചെയ്തു. സംഭവ സമയത്ത് കൂടെയുണ്ടായിരുന്ന മകള്‍ മജിസ്‌ട്രേറ്റിനു നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ആത്മഹത്യാ പ്രേരണ ചുമത്തി അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

Post a Comment

Previous Post Next Post