പാലക്കാട്: പാലക്കാട് വടക്കഞ്ചേരിയില്‍ അഞ്ച് വര്‍ഷം മുമ്പ് ആക്രമണത്തിനിരയായ സിപിഎം പ്രവര്‍ത്തകന്‍ ചികിത്സയിലിരിക്കെ മരിച്ചു. ചീരക്കുഴി സ്വദേശിയും സിഐടിയു ചുമട്ടുതൊഴിലാളിയുമായിരുന്ന ആര്‍. വാസുവാണ് മരിച്ചത്.[www.malabarflash.com]
2017 ഫെബ്രുവരി 11 ന് രാവിലെ വാസുവിനെ കുണ്ടുകാട് പാര്‍ട്ടി ഓഫീസില്‍ കയറി ആക്രമിക്കുകയായിരുന്നു. ശരീരമാസകലം വെട്ടു കൊണ്ട വാസുവിന് ചികിത്സയിലിരിക്കെ വൃക്കരോഗവും ബാധിച്ചു.
ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പ്രതികളായ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും വിചാരണ നടപടികള്‍ തുടങ്ങിയിട്ടില്ല.
Post a Comment