Top News

കാസറകോട് സൈനുല്‍ ആബിദ് കൊലക്കേസ് പ്രതിക്ക് കുത്തേററു

കാസറകോട്: കാസര്‍കോട് നഗരത്തിലെ കടയില്‍ കയറി തളങ്കര നുസ്രത് നഗറിലെ സൈനുല്‍ ആബിദിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ്യൂപ്രതിയെ അതേ കേസിലെ മറ്റൊരു പ്രതി കുത്തി പരിക്കേല്‍പ്പിച്ചു. 2014 ഡിസംബര്‍ 22 ന് രാത്രി സൈനുല്‍ ആബിദി(22) നെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആര്‍എസ്എസ് പ്രവര്‍ത്തകനായ പ്രശാന്ത് നെല്‍ക്കള (28) യ്ക്കാണ് കുത്തേറ്റത്.[www.malabarflash.com]


സംഭവത്തില്‍ കാസര്‍കോട് പോലീസ് സ്റ്റേഷന്‍ പരിധിയിലെ മഹേഷ് ബട്ടംപാറയെ (27) പോലീസ് അറസ്റ്റ് ചെയ്തു. വയറിന് ഗുരുതരമായി കുത്തേറ്റ പ്രശാന്തിനെ മംഗ്ളുറു എ ജെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി 9.30 മണിയോടെ കുട്‌ലുവില്‍ വെച്ചാണ് സംഭവം നടന്നത്.

പ്രശാന്തും മഹേഷും തമ്മില്‍ ചില വ്യക്തിപരമായ പ്രശ്‌നം നിലനിന്നിരുന്നുവെന്നും ഇതിന്റെ പേരില്‍ വാക്ക് തര്‍ക്കമുണ്ടാവുകയും മഹേഷ് കയ്യില്‍ കരുതിയിരുന്ന കത്തിയെടുത്ത് കുത്തുകയുമായിരുന്നുവെന്നാണ് പറയുന്നത്. വിവരമറിഞ്ഞ് കുതിച്ചെത്തിയ പോലീസ് മഹേഷിനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു.

പ്രതി മഹേഷ് കൊലപാതകം, വധശ്രമം അടക്കം നിരവധി ക്രിമിനല്‍ കേസിലെ പ്രതിയാണ്. പ്രശാന്തും കെലയടക്കമുള്ള കേസിലെ പ്രതിയാണ്. സുഹൃത്തുക്കളായിരുന്ന ഇരുവരും അടുത്ത കാലത്ത് പരസ്പരം ശത്രുക്കളായെന്നാണ് അറിയുന്നത്.

Post a Comment

Previous Post Next Post