Top News

യുവാവിനെ തട്ടിക്കൊണ്ടുപോയി വധിക്കാൻ ശ്രമിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ


കൊണ്ടോട്ടി : തേഞ്ഞിപ്പലം സ്വദേശിയായ യുവാവിനെ തട്ടികൊണ്ടു പോയി മാരകമായി മർദിച്ച് വധിക്കാൻ ശ്രമിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ. പുളിക്കൽ ചെറുകാവ് കൂണ്ടേരിയാലുങ്ങൽ കോഡം വീട്ടിൽ നൗഷാദ് (36), പള്ളിക്കൽ റൊട്ടി പീടിക പുള്ളിശ്ശേരി കുണ്ട് മുസ്തഫ(40),ആണൂർ പള്ളിക്കൽബസാർ ചാലൊടി സഹീർ (40) എന്നിവരേയാണ് അറസ്റ്റ് ചെയ്തത്.അറസ്റ്റിലായവർ എസ്.ഡി.പി.ഐ പ്രവർത്തകരാണെന്ന് പൊലിസ് പറഞ്ഞു.[www.malabarflash.com]


കഴിഞ്ഞ ജനുവരി 20നാണ് കേസിനാസ്പദമായ സംഭവം.രാത്രിയിൽ യുവാവിനെ തേഞ്ഞിപ്പലം പള്ളിക്കലുള്ള വീട്ടിൽ നിന്നും കൊണ്ടു പോയി കരിപ്പൂരിലെ എസ്.ഡി.പി.ഐ നേതാവിന്റെ വീട്ടിൽ എത്തിച്ച് ക്രൂരമായി മർദിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.നഗ്നനാക്കി മാരകായുധങ്ങളുപായിഗിച്ച് മർദിച്ചതിൽ അവശനായ ഇയാൾ വെള്ളം ചോദിച്ചപ്പോൾ മൂത്രം കുടിപ്പിച്ചതായും കെട്ടി തൂക്കി അതി ക്രൂരമായി മർദിച്ചതായും യുവാവ് മൊഴി നൽകിയിരുന്നു.

പുലർച്ചെ ഇയാളുടെ വീട്ടിൽ ഉപേക്ഷിച്ച് സംഘം കടന്നു കളയുകയായിരുന്നു.
സംഭവം പൊലിസിൽ പരാതിപ്പെട്ടാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയാണ് സംഘം മടങ്ങിയത്. തുടർന്ന് യുവാവ് ഭയന്ന് പരാതി നൽകിയില്ല. തുടർന്ന് കഴിഞ്ഞ എട്ടിന് അർധരാത്രി മുഖം മൂടി ധരിച്ച അഞ്ച് അംഗ സംഘം മാരകായുധങ്ങളുമായി വീണ്ടും വീട്ടിലെത്തി വധഭീഷണി മുഴക്കുകയായിരുന്നു.തുടർന്നാണ് ഇയാൾ പൊലിസിൽ പരാതി നൽകിയത്.

തുടർന്ന് കൊണ്ടോട്ടി ഡി.വൈ.എസ്.പി അഷറഫിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്തിവരികയായിരുന്നു.കേസിലെ മറ്റു പ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഇവർക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കി. ഇയാളെ തട്ടികൊണ്ടുപോയി വധിക്കാൻ ശ്രമിച്ചതിനുള്ള കാരണം അന്വേഷിച്ചു വരികയാണ്.

മലപ്പുറം ജില്ലാ പൊലിസ് മേധാവി സുജിത്ത് ദാസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തേഞ്ഞിപ്പാലം ഇൻസ്പക്ടർ ഷൈജു, കരിപ്പൂർ ഇൻസ്പക്ടർ ഷിബു, കൊണ്ടോട്ടി ഇൻസ്പക്ടർ പ്രമോദ് ,പ്രത്യേക അന്വോഷണ സംഘാംഗങ്ങളായ സത്യനാഥൻ മനാട്ട്,ശശി കുണ്ടറക്കാട്, ഉണ്ണികൃഷ്ണൻ മാരാത്ത്, പി. സഞ്ജീവ്, രതീഷ്, ദിനേശൻ, രവി എന്നിവരാണ് പ്രതികളെ പിടികൂടിയത്.

Post a Comment

Previous Post Next Post