NEWS UPDATE

6/recent/ticker-posts

9 മാസത്തെ തീവ്ര പരിശീലനത്തിന് ശേഷം അവരെത്തി; കേരള പോലീസിലേക്ക് 23 പുതിയ നായകൾ

കേരളാ പോലീസിന്റെ K9 ഡോഗ് സ്ക്വാഡിന് കരുത്തേകാൻ 23 പുതിയ നായകൾ കൂടെ. തൃശൂരിൽ നടന്ന പാസിങ് ഔട്ട് പരേഡിൽ ഇവർ സേനയുടെ ഭാഗമായി. 9 മാസം നീണ്ടു നിന്ന പരിശീലനത്തിന് ശേഷമാണ് ഈ നായകൾ ഡ്യൂട്ടിയിൽ പ്രവേശിച്ചത്.[www.malabarflash.com]


ബെൽജിയം മാലിനോയ്സ് , ജർമ്മൻ ഷെപേഡ് , ഗോൾഡൻ റിട്രീവർ , ഡോബർമാൻ , ലാബ്രഡോർ ഇനങ്ങളിൽപ്പെട്ട നായ്കളാണ് പരിശീലനം പൂർത്തിയാക്കി പരേഡ് ഗ്രൗണ്ടിൽ അണിനിരന്നത്. സംസ്ഥാന ഡോഗ് ട്രെയിനിംഗ് സ്കൂളിലെ 12-ാം ബാച്ചിൽ നിന്നുമുള്ളവരാണ് ഇവർ. 9 മാസത്തെ തീവ്ര പരിശീലനത്തിലൂടെ തങ്ങൾ സ്വന്തമാക്കിയ കഴിവുകൾ ശ്വാനന്മാർ പരേഡ് ഗ്രൗണ്ടിൽ പ്രദർശിപ്പിച്ചു.

23 പേരേയും പല വിഭാഗങ്ങളായി തിരിച്ചായിരുന്നു പരിശീലനം . 14 നായ്ക്കൾ സ്ഫോടക വസ്തുക്കൾ കണ്ടെത്തുന്നതിലാണ് പ്രാവീണ്യം നേടിയത്. 5 നായ്ക്കൾക്ക് കുറ്റകൃത്യം നടന്ന സ്ഥലങ്ങളിൽ നിന്നും തെളിവ് ശേഖരിക്കാനാകും. മറ്റ് മൂന്ന് പേർ മയക്കുമരുന്ന് കണ്ടെത്തുന്നതിലാണ് കഴിവ് തെളിയിച്ചതെങ്കിൽ , ദുരന്ത പ്രദേശങ്ങളിൽ നിന്നും മൃതദേഹം കണ്ടെത്തുന്നതിനുള്ള പ്രത്യേക പരിശീലനമാണ് ഒരു നായക്ക് നൽകിയത് . 

നായ്ക്കളുടെ 46 ഹാൻഡ്ലർമാരും സേനയുടെ ഭാഗമാകും. പാസിങ് ഔട്ട് പരേഡിൽ DGP അനിൽകാന്ത് അഭിവാദ്യം സ്വീകരിച്ചു മികച്ച രീതിയിൽ പരിശീലനം പൂർത്തീകരിച്ച ശ്വാനന്മാർക്ക് DGP മെഡലുകളും സമ്മാനിച്ചു.

Post a Comment

0 Comments