Top News

മലദ്വാരത്തില്‍ ഒളിപ്പിച്ച് 6.2 കിലോ സ്വര്‍ണം കടത്തി; നെടുമ്പാശേരിയില്‍ 7 പേർ പിടിയിൽ

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ ഏഴു യാത്രക്കാരിൽ നിന്നായി 6.2 കിലോ സ്വർണം കൊച്ചി ഡിആർഐ പിടികൂടി. മലദ്വാരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണമാണ് പരിശോധനയിൽ കണ്ടെത്തിയത്.[www.malabarflash.com]


ഷാർജയിൽനിന്ന് എയർ അറേബ്യയിൽ എത്തിയ രതീഷിൽനിന്ന് 1100 ഗ്രാം, ദുബായിൽനിന്നു ഫ്ലൈ ദുബായിൽ എത്തിയ കാസർകോട് സ്വദേശി മുഹമ്മദ് അഷറഫിൽനിന്ന് 579 ഗ്രാം, ദുബായിൽനിന്നു സ്പൈസ് ജെറ്റിലെത്തിയ പെരിന്തൽമണ്ണ സ്വദേശി അൻസിൽ, മൂവാറ്റുപുഴ സ്വദേശി അസ്ഹർ എന്നിവരിൽനിന്ന് 1600 ഗ്രാം,

സൗദിയ ഫ്ലൈറ്റിൽ ജിദ്ദയിൽ നിന്നെത്തിയ സൈനുൽ ആബിദ്, നൗഫൽ, അബ്ദുല്ല എന്നിവരിൽനിന്നു 3 കിലോഗ്രാം എന്നിങ്ങനെയാണ് സ്വർണം പിടികൂടിയത്. നെടുമ്പാശേരി എയർ ഇന്റലിജൻസ് വൃത്തങ്ങൾ തുടർ അന്വേഷണം നടത്തുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

Post a Comment

Previous Post Next Post