NEWS UPDATE

6/recent/ticker-posts

യുക്രെയ്നിലെ സാഹചര്യം സങ്കീർണം; ഇന്ത്യക്കാരെ 4 രാജ്യങ്ങൾ വഴി ഒഴിപ്പിക്കാൻ നീക്കം

ന്യൂഡൽഹി: യുക്രെയ്നിലെ സാഹചര്യം സങ്കീർണമെന്ന് വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശൃംഗ്ല. 20,000 ഇന്ത്യക്കാരെയാണ് യുക്രെയ്നിൽനിന്ന് ഒഴിപ്പിക്കാനുള്ളത്. ഇതുവരെ 4000 പേരെ തിരിച്ചെത്തിച്ചു.[www.malabarflash.com] 

ഒഴിപ്പിക്കാനുള്ളവരെ പോളണ്ട്, ഹംഗറി, റുമാനിയ, സ്ലോവാക്യ എന്നീ നാലു രാജ്യങ്ങളുടെ അതിർത്തികൾ വഴി ഒഴിപ്പിക്കാനാണ് നീക്കം. റോഡുമാർഗം യുക്രെയ്നിന്റെ അയൽ രാജ്യങ്ങളിലെത്തിച്ചാണ് ഒഴിപ്പിക്കുക. റോഡ് മാർഗമുള്ള രക്ഷാദൗത്യത്തിന്റെ റൂട്ട് തയാറാണെന്നും അദ്ദേഹം പറഞ്ഞു.

യുക്രെയ്ൻ അതിർത്തിയിൽ ക്യംപ് ഓഫിസുകൾ തുടങ്ങും. ദൗത്യസംഘങ്ങളിലെ ഉദ്യോഗസ്ഥരുടെ ഫോൺ നമ്പറുകൾ പ്രസിദ്ധീകരിച്ചു. രക്ഷാദൗത്യത്തിനായി വിദേശകാര്യമന്ത്രാലയം പ്രത്യേക സംഘങ്ങളെ അയച്ചു. വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കർ യുക്രെയ്നിന്റെ അയൽരാജ്യങ്ങളുമായി ബന്ധപ്പെടുമെന്നും അദ്ദേഹം അറിയിച്ചു. രക്ഷാദൗത്യത്തിന് വ്യോമസേനയെയും ഉപയോഗിക്കും. ഇതേക്കുറിച്ച് പ്രതിരോധ മന്ത്രാലയവുമായി ചർച്ച നടക്കുകയാണെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.

അതേസമയം, ഇന്ത്യക്കാരുടെ സുരക്ഷയ്ക്കായി എംബസി യുക്രെയ്ൻ പ്രസിഡന്റിന്റെ സഹായം തേടി. വിദ്യാർഥികളടക്കമുള്ളവർക്ക് ഭക്ഷണവും കുടിവെള്ളവും ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കത്തു നൽകി. 

യുക്രെയ്ൻ പ്രതിസന്ധിയുടെ സാമ്പത്തിക ആഘാതവും അസംസ്‌കൃത എണ്ണയുടെ വിലക്കയറ്റം ലഘൂകരിക്കാനുള്ള വഴികളും ചർച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഔദ്യോഗിക വസതിയിൽ ഉന്നത മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, കേന്ദ്രധനമന്ത്രി നിർമല സീതാരാൻ എന്നിവരുൾപ്പെടെ മറ്റ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.

Post a Comment

0 Comments