Top News

കാഞ്ഞങ്ങാട് മഡിയനില്‍ രണ്ടു വയസുകാരന്‍ കിണറ്റില്‍ വീണു മരിച്ചു

കാഞ്ഞങ്ങാട് : കളിക്കുന്നതിനിടെ രണ്ടര വയസുകാരൻ കിണറ്റിൽ വീണു മരിച്ചു. മഡിയൻ സബാൻ റോഡിലെ കുഞ്ഞബ്ദുള്ള – ഹസിന ദമ്പതികളുടെ മകൻ സൽമാൻ ഹാരിസാണ് മരിച്ചത്.വെള്ളിയാഴ്ച വൈകിട്ട് 3.30ന് മണിയാടെയാണ് സംഭവം.[www.malabarflash.com]


ആൾ മറയുളള കിണറ്റിനു മുകളിലെ പ്ലാസ്റ്റിക് നെറ്റ് കുടുങ്ങിയ കളിപ്പാടം എടുക്കുകാൻ ശ്രമിക്കുന്നതിനിടെയാണ് കിണറ്റിൽ വീണതാണെന്ന് സംശയിക്കുന്നു.


കുട്ടിയെ കാണാതതിനെ തുടർന്ന് വീട്ടുകാരും നാട്ടുകാരും തിരച്ചിൽ നടത്തുന്നതിനിടെയാണ് കിണറ്റിനു വിരിച്ച വല അൽപ്പം നീങ്ങിയതായി ശ്രദ്ധയിൽപ്പെട്ടത്.
ഫയർ.സ്റ്റേഷൻ ഓഫീസർ പി.വി പവിത്രന്റെ നേതൃത്വത്തിൽ ഫയർ ആന്റ് റിസ്ക്യു ഓഫീസർ ഡ്രൈവർ രാജൻ തൈവളപ്പ് സ്ക്കൂബസെറ്റ് ധരിച്ച് വായു സഞ്ചാരം കുറഞ്ഞ ഇരുപത്തിമൂന്നോളം മീറ്റർ ആഴമുള്ള കിണറ്റിലിറങ്ങി കുട്ടിയെ പുറത്തെടുത്ത്. മൻസൂർ ഹോസ്പിറ്റൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു.


സഹോദരങ്ങൾ: മുഹമ്മദ് സയാൻ,മുഹമ്മദ് സായിദ് , അഹ്സന, മറിയം.


രക്ഷാപ്രവർത്തനത്തിന് ഗ്രൈഡ് എ എസ് ടി ഒ കെ സതീഷ് , ഓഫിസർമാരായ വിവിലിനേഷ് , എച്ച് നിഖിൽ, അജ്മൽഷ, സി.വി അജിത്ത്, എച്ച് ശ്രീകുമാർ എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post