Top News

കരള്‍ മാറ്റി വെക്കല്‍ ശസ്ത്രക്രിയയ്ക്ക് കാത്തുനില്‍ക്കാതെ നസീം യാത്രയായി

പളളിക്കര: കരള്‍ മാറ്റി വെക്കല്‍ ശസ്ത്രക്രിയയുടെ ഒരുക്കങ്ങള്‍ക്കിടെ വിദ്യാര്‍ഥി മരിച്ചു. പൂച്ചക്കാട്ടെ ഹസൈനാര്‍ (ആമു ഹാജി) - സുബൈദ ദമ്പതികളുടെ മകന്‍ നസീം (14) ആണ് മരിച്ചത്. പള്ളിക്കര ഗവ. സ്‌കൂളിലെ വിദ്യാര്‍ഥിയാണ്. എറണാകുളത്തെ ആശുപത്രിയില്‍ തിങ്കളാഴ്ച രാത്രിയോടെയാണ് മരണം സംഭവിച്ചത്.[www.malabarflash.com]


സ്ഥിതി അത്യന്തം ഗുരുതരമായതോടെ എറണാകുളം അമൃത ആശുപത്രിയിലേക്ക് ഞായറാഴ്ച മാറ്റുകയായിരുന്നു. 
വിഷാംശം അകത്ത് ചെന്ന് ഗുരുതരാവസ്ഥയിലായ നസീം ആദ്യം മംഗ്‌ളൂറിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കരളിന്റെ പ്രവര്‍ത്തനം തകരാറിലായതിനെ തുടര്‍ന്ന് സ്ഥിതി അത്യന്തം ഗുരുതരമായതോടെ എറണാകുളത്തെ ആശുപത്രിയിലേക്ക് ഞായറാഴ്ച മാറ്റുകയായിരുന്നു.

കരള്‍ മാറ്റിവെക്കലിന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്ന് അതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തി വരികയായിരുന്നു. പിതാവ് തന്നെയാണ് കരള്‍ ദാനത്തിനായി മുന്നോട്ട് വന്നത്. തിങ്കളാഴ്ച രാത്രിയോടെ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്താനാവുമെന്ന പ്രതീക്ഷകള്‍ക്കിടെയാണ് മരണം സംഭവിച്ചത്. 

ഗുരതരാവസ്ഥയിലായ നസീമിനെ ആംബുലന്‍സില്‍ മംഗ്‌ളൂറുവില്‍ നിന്നും അഞ്ചുമണിക്കൂര്‍ കൊണ്ട് എറണാകുളത്ത് എത്തിച്ചത്. ഇതിനായി പോലീസും ജനങ്ങളും സൗകര്യം ഒരുക്കിയിരുന്നു.

മൃതദേഹം പോസ്റ്റ് മോര്‍ടത്തിന് ശേഷം വീട്ടിലെത്തിച്ച ശേഷം പൂച്ചക്കാട് മുഹ്യുദ്ദീന്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും. സഹോദരങ്ങള്‍: നദീം, മുഹമ്മദ്.

Post a Comment

Previous Post Next Post