Top News

ആനിമേഷൻ സീരീസിലെ രംഗം അനുകരിക്കാന്‍ ടെറസിൽ നിന്ന് ചാടിയ 12 വയസുകാരൻ മരിച്ചു

കൊൽക്കത്ത: ആനിമേഷൻ സീരീസിലെ രംഗം അനുകരിക്കാന്‍ ടെറസിൽ നിന്ന് ചാടിയ 12 വയസുകാരൻ മരിച്ചു. ഫൂൽബഗൻ ഏരിയയിലെ പതിനൊന്ന് നിലയുള്ള കെട്ടിടത്തിന്റെ ടെറസിൽ നിന്നാണ് കുട്ടി ചാടിയതെന്ന് പൊലീസ് അറിയിച്ചു. അഞ്ചാം ക്ലാസ് വിദ്യാർഥിയായ ബിരാജ് പച്ചിസിയാണ് അപകടത്തിൽ മരിച്ചത്.[www.malabarflash.com]


കുട്ടിയെ അടുത്തുള്ള നഴ്സിംഗ് ഹോമിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ശരീരത്തിൽ നിരവധി മുറിവുകളുമായാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും ടെറസിൽ നിന്ന് വീണതാണ് മരണത്തിന് കാരണമായതെന്നും നഴ്സിംഗ് ഹോമിലെ ഡോക്ടർമാർ അറിയിച്ചു. കുടൂതൽ വിവരങ്ങൾ ലഭിക്കാന്‍ പോസ്റ്റ് മോർട്ടം റിപ്പോർട്ട് കിട്ടുന്നതുവരെ കാത്തിരിക്കണമെന്നും ഡോക്ടർമാർ കൂട്ടിച്ചേർത്തു.

ആനിമേഷൻ സീരീസിലെ രംഗം പുനഃസൃഷ്ടിക്കാൻ ശ്രമിച്ചതാണ് മരണത്തിന് കാരണമായതെന്നാണ് പോലീസിന്‍റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്. എന്നാൽ മരണത്തിൽ ഇതുവരെ പോലീസ് അന്തിമ നിഗമനത്തിൽ എത്തിയിട്ടില്ലെന്നും അന്വേഷണം നടന്നുകൊണ്ടിരിക്കയാണെന്നും പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

Post a Comment

Previous Post Next Post