NEWS UPDATE

6/recent/ticker-posts

പഴയ കാല ഗായകരുടെ പ്രതിബദ്ധത പുതിയ തലമുറ മാതൃകയാക്കണം: ഫൈസൽ എളേറ്റിൽ

കാസറകോട്: പഴകാലത്തെ കലാകാരൻമാർ പാട്ടു രംഗത്തോട് പുലർത്തിയ ആത്മാർത്ഥതയും അർപ്പണബോധവും പുതിയ തലമുറ മാതൃകയാക്കേണ്ടതുണ്ടെന്ന് മാപ്പിളപ്പാട്ട് കലാകാരനും പ്രഭാഷകനുമായ ഫൈസൽ എളേറ്റിൽ പറഞ്ഞു.[www.malabarflash.com]

കലാകാരന്മാരുടെ സംഘടനയായ ഉത്തരമലബാർ മാപ്പിള ആർട് സൊസൈറ്റി ( ഉമ്മാസ് ) കാസറകോട് സംഘടിപ്പിച്ച വി എം കുട്ടി, പീർ മുഹമ്മദ്, മൂസ്സ എരഞ്ഞോളി എന്നിവരുടെ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മനുഷ്യ നൻമയെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്നതോടൊപ്പം തങ്ങളുടെ വ്യക്തിത്വം നിലർനിർത്തിക്കൊണ്ടു തന്നെ ഈ മേഖലയിൽ സജീവരായിരുന്നു മുമ്പുള്ളവരെന്നും അദ്ദേഹം പറഞ്ഞു 

ഉമ്മാസ് പ്രസിഡണ്ട് മുഹമ്മദ്‌ കോളിയടുക്കം അധ്യക്ഷത വഹിച്ചു.   അസിസ് പുലിക്കുന്ന്, സി എച്ച് ബഷീർ, ഇസ്മായിൽ തളങ്കര, ഷാഫി പള്ളങ്കോട്, അബ്ദുള്ള പടന്ന,കമറുദ്ധീൻ കീച്ചേരി, മുരളീധരൻ പരവനുടക്കം, അബ്ദുള്ള ഉദുമ, നിസാർ ബദിര, ഹനീഫ് ഉദുമ, അസീസ് പിറുതണ, ഇബ്രാഹിം ബള്ളൂർ, രാജേഷ് ഇടുവങ്കാൽ,ഹമീദ് ആവിയിൽ, ടി സി അബ്ദുള്ള,സലാം കലാസാഗർ, സിദ്ധീഖ് എരിയാൽ, ഖാലിദ് പള്ളിപ്പുഴ, സി വി മുഹമ്മദ്‌, നൂർജ വളാഞ്ചേരി, ഇല്യാസ് തനിമ, റിയാസ് പട്ടുറുമാൽ, ശുഹൈബ്ഷാൻ,  ഷാക്കിർ ഉദുമ, അനൂപ് മേല്പറമ്പ്, സലീം ബേക്കൽ, പി പി ഷാഫി, റാഷിദ്‌, താഹിർ പള്ളിപ്പുഴ, സലാം കൈനോത്ത്‌, നസീർ സിയാറത്തുങ്കര, മുസ്തഫ മേല്പറമ്പ്, ഉമേഷ് ജാസ് തുടങ്ങിയവർ സംബന്ധിച്ചു. 

വിവിധ കലാരംഗങ്ങളിൽ കഴിവ് തെളിയിച്ചു പുരസ്കാരങ്ങൾ കരസ്തമാക്കിയ ഉമ്മാസിന്റെ അംഗങ്ങളായ സീന കണ്ണൂർ, മുദ് രീക്കത്ത്‌ കോട്ടപ്പുറം, ഗഫൂർ പള്ളിപ്പുഴ എന്നിവർക്ക് ചടങ്ങിൽ ഉമ്മാസിന്റെ സ്നേഹാദരവ് നൽകി. 

ഉമ്മാസ് ജനറൽ സെക്രട്ടറി മൻസൂർ കാഞ്ഞങ്ങാട് സ്വാഗതവും ട്രഷറർ ആദിൽ അത്തു നന്ദിയും പ്രകാശിപ്പിച്ചു. 

കാസറകോട് വിദ്യാനഗർ സൺഡോൺ പാർക്കിൽ സംഘടിപ്പിച്ച പരിപാടിയിൽ ഉമ്മാസിന്റെ അമ്പതോളം കലാകാരന്മാർ ഒരുക്കിയ മായാത്ത ഇശലുകൾ എന്ന കലാ വിരുന്നും അരങ്ങേറി

Post a Comment

0 Comments