NEWS UPDATE

6/recent/ticker-posts

റോഡോഡെൻഡ്രോൺ പൂവ്‌ കോവിഡിന് മരുന്നായി ഉപയോഗിക്കാനായേക്കുമെന്ന് ഗവേഷകര്‍

ന്യൂഡല്‍ഹി: ഹിമാലയന്‍ പര്‍വതങ്ങളില്‍ കാണുന്ന ബുരാന്‍ഷ്(Rhododendron Arboreum) എന്ന പൂവിന്റെ ഇതളുകള്‍ കോവിഡ് വൈറസിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ളതാണെന്ന് പഠനം. ഐ.ഐ.ടി. മണ്ഡി, ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ജനറ്റിക് എഞ്ചിനീയറിങ് ആന്റ് ബയോടെക്‌നോളജി എന്നിവടങ്ങളിലെ ഗവേഷകരാണ് പഠനം നടത്തിയത്.[www.malabarflash.com]

വിവിധ അസുഖങ്ങള്‍ക്ക് പ്രതിവിധിയായി ഹിമാലയന്‍ മേഖലയിലെ ജനങ്ങള്‍ വ്യാപകമായി ഉപയോഗിച്ചുവരുന്നതാണ് ബുരാന്‍ഷ് പൂവ്. ഈ പൂവിന്റെ ഇതളുകളിട്ട് തിളപ്പിക്കുന്ന വെള്ളത്തില്‍ ക്വിനിക് ആസിഡ് സാന്നിധ്യം വലിയ തോതില്‍ കണ്ടെത്തിയിട്ടുണ്ട്. ഇവ വൈറസുകള്‍ക്കെതിരേ പ്രവർത്തിക്കുമെന്നാണ് കണ്ടെത്തല്‍. ഇവ മരുന്നായി വികസിപ്പിക്കുന്നതിന് മുമ്പ് കൂടുതല്‍ ശാസ്ത്രീയ ഗവേഷണങ്ങള്‍ ആവശ്യമാണെന്നും ഗവേഷകസംഘം പറയുന്നു. 

പ്രകൃതിയില്‍ നിന്ന് നേരിട്ടുള്ള മരുന്നാകുമ്പോള്‍ പാര്‍ശ്വഫലങ്ങള്‍ കുറയുമെന്ന് ഐഐടി മണ്ഡി സ്‌കൂള്‍ ഓഫ് ബേസിക് സയന്‍സ് അസോസിയേറ്റ് പ്രൊഫസര്‍ ശ്യാം കുമാര്‍ മസകപള്ളി വ്യക്തമാക്കുന്നു. 'ബയോമോളിക്യുലാര്‍ സ്ട്രക്ചര്‍ ആന്റ് ഡൈനാമിക്‌സ്' എന്ന ജേണലിലാണ് ഇവരുടെ ഗവേഷണ പ്രബന്ധം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Post a Comment

0 Comments