Top News

പതിനൊന്നുകാരിയെ പീഡിപ്പിച്ചതിന്​ 50കാരന്​ ജീവപര്യന്തം കഠിന തടവും പിഴയും

കാസര്‍കോട്: പതിനൊന്ന് വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് പോക്‌സോ കോടതി ജീവപര്യന്തം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. കുമ്പള സ്റ്റേഷന്‍ പരിധിയിലെ ഗംഗാധര എന്ന അശോകയെ(50)യാണ് കാസര്‍കോട് പോക്‌സോ കോടതി ജഡ്ജി എവി ഉണ്ണികൃഷ്ണന്‍ ജീവപര്യന്തം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയും വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി അധിക തടവും വിധിച്ചു.[www.malabarflash.com]


2018 ജൂണില്‍ സ്‌കൂള്‍ അവധിയുള്ള ഒരു ദിവസം വൈകുന്നേരം നാലു മണിക്ക് പ്രതി താമസിച്ചു വരികയായിരുന്ന വീട്ടില്‍ ആരുമില്ലാത്ത സമയത്ത് കുട്ടിയെ കൊണ്ടു പോയി പീഡിപ്പിച്ചുവെന്നാണ് കേസ്.

പ്രോസിക്യൂഷന് വേണ്ടി അഡ്വ. പ്രകാശ് അമ്മണ്ണായ ഹാജരായി. കുമ്പള പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത് അന്നത്തെ കുമ്പള ഇന്‍സ്‌പെക്ടര്‍ ആയിരുന്ന കെ. പ്രേംസദനാണ്.

Post a Comment

Previous Post Next Post