ഉദുമ: വിദ്യാര്‍ഥിയെ ഓട്ടോറിക്ഷയില്‍ കയറ്റി തട്ടി കൊണ്ടു പോകാന്‍ ശ്രമിച്ചതിന് നാട്ടുകാര്‍ പിടികൂടി പോലീസിനു കൈമാറിയ മൂന്നു പേരെ മേല്‍പ്പറമ്പ പോലീസ് അറസ്റ്റ് ചെയ്തു. ഓട്ടോറിക്ഷ ഡ്രൈവര്‍ ബാര അംബാപുരം പാറക്കടവില്‍ എം.മനോജ് കുമാര്‍ (38), കോണ്‍ക്രീറ്റ് തൊഴിലാളി കൊല്ലം കൊട്ടംകരയിലെ പ്രേംകുമാര്‍, (35) ഉദുമയിലെ മത്സ്യ വില്‍പ്പന ക്കാരന്‍ തൃശൂര്‍ പുളിക്കലിലെ പികെ ശരത്ത് (29) എന്നിവരാണ് അറസ്റ്റിലായത്.[www.malabarflash.com]
തിങ്കളാഴ്ച രാത്രി ഏഴര യോടെ ഉദുമ ഈച്ചിലിങ്കാലിലാണു സംഭവം. പളളിയില്‍ നിന്നും വീട്ടിലേക്കു നടന്നു പോവുക യായിരുന്ന കുട്ടിയെയാണ് തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചത്. കുട്ടിയെ പിടിച്ച് ഓട്ടോയില്‍ കയറ്റാന്‍ ശ്രമിക്കുന്നതിനിടെ കുതറിയോടി വീട്ടിലെത്തി വിവരം പറഞ്ഞു. വീട്ടുകാര്‍ നാട്ടുകാരെ വിവരം അറിയിക്കുകയും പല വഴിയിലും അന്വേഷണം നടത്തുന്നതിനിടയില്‍ ഉദുമ വില്ലേജ് ഓഫീസിന് പിറക് വഴത്തുളള ഇടവഴിയില്‍ ഓട്ടോ കണ്ടെത്തി.
നാട്ടുകാരെ കണ്ടതോടെ ഓട്ടോയിലുളളവര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും രണ്ടു പേരെ പിടികൂടി. ഒരാള്‍ ഓടി രക്ഷപ്പെട്ടു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നു ബേക്കല്‍ പോലീസെത്തി രണ്ടു പേരെയും, ഓട്ടോയും കസ്റ്റഡിയിലെടുത്തു. ഓടി പോയ ആളെ പിന്നിട് കെട്ടിടത്തിനു മുകളില്‍ നിന്നു കണ്ടെത്തി.
തട്ടികൊണ്ട് പോകാനുളള ശ്രമം നടന്ന സ്ഥലം മേല്‍പറമ്പ് പൊലീസ് പരിധിയിലായതിനാല്‍ പ്രതികളെ മേല്‍പറമ്പ് പോലീസിനു കൈമാറുകയായിരുന്നു.
Post a Comment