Top News

ഉദുമയില്‍ കാൽനടയാത്രക്കാരനായ യുവാവിനെ ഇടിച്ച ശേഷം നിർത്താതെ പോയ കാറിനെ കണ്ടെത്താൻ അന്വേഷണം ഊര്‍ജിതമാക്കി

ഉദുമ: കാൽനടയാത്രക്കാരനായ യുവാവിനെ ഇടിച്ച ശേഷം നിർത്താതെ പോയ കാറിനെ കണ്ടെത്താൻ ബേക്കൽ പോലീസ് സി.സി.ടി.വി. ക്യാമറകൾ പരിശോധിക്കുന്നു.[www.malabarflash.com]

കഴിഞ്ഞ ഞായറാഴ്ച ഉച്ചയോടെയാണ് നാലാംവാതുക്കലെ കൃഷ്ണന്റെ മകൻ കിരൺ കുമാറിനെ (29) ഉദുമയിലെ ആളൊഴിഞ്ഞ ഭാഗത്ത് വെച്ച് കാറിടിച്ചത്. ഇതിന് ശേഷം സമീപത്തെ വഴിയോര കച്ചവടക്കാരന്റെ മേശയും തുണിത്തരങ്ങളും ഇതേ വാഹനം തട്ടിത്തെറിപ്പിച്ചു.

പിന്നീട് പാലക്കുന്ന് ഭാഗത്തേക്ക് വാഹനം ഓടിച്ചു പോവുകയായിരുന്നു.
അബോധാവസ്ഥയിൽ കിടന്ന കിരണിനെ നാട്ടുകാർ ഉദുമ നഴ്സിങ് ഹോമിലെത്തിക്കുകയും തുടർന്ന് വിദഗ്‌ധ ചികിത്സയ്ക്കായി കാസർകോട്ടേക്ക് മാറ്റുകയായിരുന്നു.

ഇരു വൃക്കകളും തകരാറിലായ കൃഷ്ണന്റെ ചികിത്സയ്ക്ക വേണ്ടിയാണ് യുവാവ് ബംഗ്ലൂരുവിൽ നിന്നും ഉദുമയിലെത്തിയത്. ആശ വർക്കറായ ലീലയും ചികിത്സയിലാണ്. യുവാവിനെ തട്ടിയ കാറിനെ കണ്ടെത്താൻ 25 ഓളം സി.സി.ടി.വി. ക്യാമറകൾ പരിശോധിച്ചുവെന്ന് ബേക്കൽ ഇൻസെപ് ക്ടർ യു.പി. വിപിൻ അറിയിച്ചു

ഈ വാഹനം പാലക്കുന്ന് ടൗണിൽ നിന്നും യൂ ടേൺ എടുത്ത് അംബിക ഓഡിറ്റോറിയം റോഡിലേക്ക് കടന്നതായി തിരിച്ചറിഞ്ഞുവെന്നും ഇൻസ്പെക്ടർ പറഞ്ഞു.

Post a Comment

Previous Post Next Post