Top News

സഅദിയ്യ പൂര്‍വ വിദ്യാര്‍ഥിക്ക് ഷാര്‍ജ ഖാസിമിയ്യ യൂണിവേഴ്‌സിറ്റിയില്‍ അറബിക് സാഹിത്യത്തില്‍ ഒന്നാം റാങ്ക്

ഷാര്‍ജ: പഠന പാഠ്യേതര രംഗത്ത മികവ് തെളിയിച്ച റാങ്കുകളുടെ കൂട്ടുക്കാരന്‍, കാസര്‍കോട് ജാമിഅ സഅദിയ അറബിയ യതീഖാന പൂര്‍വ വിദ്യാര്‍ത്ഥി അഹമ്മദ് മുശ്താഖ്, ഷാര്‍ജ അല്‍ ഖാസിമിയ്യ യൂണിവേഴ്‌സിറ്റിയില്‍ നിന്നും അറബിക് സാഹിത്യത്തില്‍ ഒന്നാം റാങ്ക് നേടി അഭിമാനമായിരുക്കുകയാണ്.[www.malabarflash.com]


അബുദാബിയില്‍ വെച്ച് ആകസ്മികമായി മരണപ്പെട്ട പിതാവ് കര്‍ന്നൂര്‍ അബ്ദുല്‍ ഖദിര്‍ മുസ്ലിയാരുടെ അനാഥരായ മുഷ്താഖ് ഒരു സഹോദരിയും രണ്ടു സഹോദരങ്ങളും അടങ്ങുന്ന പിഞ്ചുമക്കളെ നൂറുല്‍ ഉലമ എം എ ഉസ്താദിന്റെ നിര്‍ദേശപ്രകാരം സഅദിയ്യ ഏറ്റെടുക്കുകയായിന്നു. അനാഥത്വത്തിന്റെ വേദന അറിയാതെ സനാഥരായി സഅദിയ്യയില്‍ വളര്‍ന്ന മുഷ്താഖും  സഹോദരങ്ങളും ചെറുപ്രായത്തില്‍ തന്നെ പഠന രംഗത്ത മികവ് തെളിയിച്ചിരുന്നു.

ഓള്‍ ഇന്ത്യ സുന്നി വിദ്യാഭ്യാസ ബോര്‍ഡ് മദ്‌റസാ തലത്തില്‍ സംഘടിപ്പിക്കുന്ന പൊതുപരീക്ഷയില്‍ കേരളത്തില്‍ അഞ്ചിലും ഏഴിലും ഒന്നാം റാങ്ക് കരസ്ഥമാക്കിയ മുഷ്താഖ് നാട്ടിലെ മികവ് ഷാര്‍ജയിലും ആവര്‍ത്തിക്കുകയായിരുന്നു

സഅദിയ്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസവും പ്ലസ് ടു കഴിഞ്ഞ മുഷ്താഖ് ഇസ്ലാമിക പ്രബോദനത്തിലും അറബി സാഹിത്യത്തിലും ആകൃഷ്ടനായി സഅദിയ്യ ശരീഅത്തു കോളേജില്‍ പഠനം തുടരുകയും അവിടെത്തെ മികവ് അദ്ദേഹത്തെ 2016 ഉന്നത പഠനത്തിന് ഷാര്‍ജ യൂണിവേഴ്‌സിറ്റിയില്‍ എത്തിച്ചു. മികച്ച വാഗ്മിയും എഴുത്തുകാരനുമായ മുഷ്താഖ് കലാ രംഗത്തും എസ് എസ് എഫ് സാഹിത്യോല്‍ത്സവങ്ങളിലും സമ്മാനങ്ങള്‍ വാരികൂട്ടീടുണ്ട് .

മുഷ്താഖിന്റെ ഇളയ സഹോദരന്‍ ഹാഫിസ് മൂസാബിഖ് ഇതേ യൂണിവേഴ്‌സിറ്റിയില്‍ തന്നെ ഖുര്‍ആന്‍ അടിസ്ഥാനമാക്കി ഉന്നത പഠനം നടത്തുകയാണ്

ഷാര്‍ജ അല്‍ ഖാസിമിയ്യ യൂനിവേഴ്‌സിറ്റിയില്‍ നിന്നും അറബിക് സാഹിത്യ ത്തില്‍ ഒന്നാം റാങ്ക് മുഷ്താഖിനെ സഅദിയ്യ കേന്ദ്ര കമ്മിറ്റ പ്രസിഡന്റ് കുമ്പോല്‍ കെ എസ് ആറ്റക്കോയ തങ്ങള്‍ ജനറല്‍ സെക്രട്ടറി സയ്യദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറ ട്രെഷറര്‍ കല്ലട്ര മാഹിന്‍ ഹാജി പ്രിന്‍സിപ്പ്ള്‍ മാണിക്കോത് അബ്ദുല്ല മുസ്ലിയാര്‍, സയ്യിദ് മുത്തുക്കോയ തങ്ങള്‍ കണ്ണവം, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി തുടങ്ങിയര്‍ അഭിനന്ദിച്ചു

Post a Comment

Previous Post Next Post