Top News

ന്യൂതന സംരംഭവുമായി തെക്കുപുറം മിസ്ബാഹുൽ ഉലൂം ഹയർ സെക്കണ്ടറി മദ്റസ

പൂച്ചക്കാട്: വിദ്യാർത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ന്യൂതന സങ്കേതിക വിദ്യകളുടെ സഹായത്തോടെ അക്ഷര ക്ലാസ്സിന് തുടക്കം കുറിച്ചു.[www.malabarflash.com]

ഇതിന്റെ ഭാഗമായി തെക്കുപുറം മിസ്ബാഹുൽ ഉലൂം ഹയർ സെക്കണ്ടറി മദ്റസ സ്റ്റാഫ് കൗൺസിൽ പ്രത്യേകം തയ്യാറാക്കിയ പുസ്തകം "കിതാബുൽ ഹുറൂഫ് " സമസ്ത മുഫത്വിഷ് മൊയ്ദീൻ കുട്ടി ദാരിമി ജമാഅത്ത്‌ കമ്മിറ്റി പ്രസിഡന്റ്‌ അബ്ദുൽ റഹ്മാൻ ഹാജിക്ക് നൽകി പ്രകാശനം ചെയ്തു. 

സ്വദർ മുഅല്ലിം ജൗഹർ അസ്നവി ഉദുമ,ഖത്തീബ്‌ അലി മുസ്ലിയാർ, ജനറൽ സെക്രട്ട്രി ത്വയ്യിബ്‌, സ്റ്റാഫ് സെക്രട്ടറി ഫത്താഹ് അർഷദി, ഷഫീഖ് ഹാശിമി, സിനാൻ മൗലവി,മദ്റസ ഹെഡ് ബോയി അമാൻ അഹ് മാൻ എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post