Top News

പരിയാരത്ത് കാർ ലോറിയിലിടിച്ച് വിദ്യാർഥി മരിച്ചു; ആറു പേർക്ക് പരിക്ക്

പരിയാരം: ഏഴിലോട് ദേശീയ പാതയിൽ കാര്‍ ലോറിയിലിടിച്ച് വിദ്യാര്‍ഥി മരിച്ചു, ആറുപേര്‍ക്ക് പരിക്കേറ്റു. ത്യക്കരിപ്പുർ പൂച്ചോലില്‍ ഇബ്രാഹിമിന്‍റെ മകന്‍ അഹമ്മദാണ് (22) മരിച്ചത്.[www.malabarflash.com]


വടകര സ്വദേശി മസ്‌ക്കര്‍, പെരുമ്പ സുഹൈര്‍, മഞ്ചേശ്വരം മുബഷീര്‍, ചെറുപുഴ ആഡ്രിന്‍, അബ്ദുള്‍ബാസിത്ത്, ഡ്രൈവര്‍ പെരുമ്പയിലെ റമീസ് എന്നിവര്‍ക്കാണ് പരുക്കേറ്റത്.

ഇവരെ പരിയാരം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. മംഗളൂരു തേജസ്വിനി ആശുപത്രിയില്‍ റേഡിയോളജി വിദ്യാര്‍ഥികളായ ഇവർ പാലക്കയംതട്ടിലേക്ക് പോകുകയായിരുന്നു. മുന്നില്‍ പോകുകയായിരുന്ന ലോറിയുടെ പിന്നില്‍ ഇടിച്ചാണ് അപകടം.

Post a Comment

Previous Post Next Post