Top News

ബൈക്കില്‍ നിന്ന് വീണവരുടെ ദേഹത്ത് കാര്‍ കയറി ഇറങ്ങി; യുവാക്കള്‍ക്ക് ദാരുണാന്ത്യം

കണ്ണൂര്‍: ഇരിട്ടിയില്‍ കിളിയന്തറ ചെക് പോസ്റ്റിന് സമീപമുണ്ടായ ബൈക്കപകടത്തില്‍ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. ബൈക്കില്‍ നിന്ന് വീണ ഇവരുടെ ദേഹത്തൂടെ കാര്‍ കയറി ഇറങ്ങുകയായിരുന്നു.[www.malabarflash.com]


കിളിയന്തറ 32-ാം മൈല്‍ സ്വദേശി തൈക്കാട്ടില്‍ അനീഷ് (28), വളപ്പാറ സ്വദേശി തെക്കുംപുറത്ത് അസീസ് (40) എന്നിവരാണ് മരിച്ചത്.

കൂട്ടുപുഴ ഭാഗത്തുനിന്ന് വള്ളിത്തോട് ഭാഗത്തേക്ക് ബൈക്കില്‍ വരികയായിരുന്ന ഇരുവരും. കിളിയന്തറ എക്‌സൈസ് ചെക് പോസ്റ്റ് കഴിഞ്ഞതിനുശേഷം ഹൈസ്‌കൂളിന് മുന്നിലാണ് അപകടമുണ്ടായത്.

ഇവര്‍ സഞ്ചരിച്ച ബൈക്ക് റോഡില്‍ വീണപ്പോള്‍ എതിര്‍ദിശയില്‍നിന്ന് വന്ന കാര്‍ ഇവരുടെ ദേഹത്ത് കയറുകയായിരുന്നു.

Post a Comment

Previous Post Next Post