NEWS UPDATE

6/recent/ticker-posts

ആത്മീയത്തട്ടിപ്പ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പൂജാരി റിമാന്‍ഡില്‍

കോഴിക്കോട്: ആത്മീയതയുടെ മറവില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പൂജാരി റിമാന്‍ഡില്‍. ബേപ്പൂര്‍ ഗോദീശ്വരത്തെ വീടിനോടു ചേര്‍ന്നുള്ള ആത്മീയ കേന്ദ്രത്തിന്റെ മറിവല്‍ പൂജയും വെളിച്ചപ്പാടും അനുഗ്രഹം കൊടുക്കലുമായി അടുത്തകാലത്ത് പ്രത്യക്ഷപ്പെട്ട അജീഷിനെയാണ് 17 കാരിയുടെ പരാതിയില്‍ പോലീസ് അറസ്റ്റ് ചെയ്തത്. നേരത്തെ തെങ്ങുകയറ്റ തൊഴിലാളിയായിരുന്ന ഇയാള്‍ പൊടുന്നനെ ആത്മീയ പരിവേഷം അണിയുകയായിരുന്നു.[www.malabarflash.com]


ഭാര്യയും രണ്ടു കുട്ടികളുമുള്ള അജീഷ് പെണ്‍കുട്ടിയെ വശീകരിച്ചാണ് പീഡനത്തിനിരയാക്കിയത്. ക്ഷേത്രത്തില്‍ വച്ചു പെണ്‍കുട്ടിയെ വിവാഹം കഴിച്ചതായി തെറ്റിദ്ധരിപ്പിച്ച് പലേടങ്ങളിലും കൊണ്ടുപോയി ഫോട്ടോകള്‍ പകര്‍ത്തിയിരുന്നു. പിന്നീട് പലതരത്തില്‍ ഭീഷണിപ്പെടുത്തുകയും ഫോട്ടോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പരസ്യപ്പെടുത്തുകയും ചെയ്തു. ഇതോടെയാണ് പെണ്‍കുട്ടി മാറാട് പോലീസില്‍ പരാതി നല്‍കിയത്.

ഒളിവില്‍ പോയ പ്രതിയെ രണ്ടു ദിവസം കഴിഞ്ഞാണു പോലീസ് അറസ്റ്റ് ചെയ്തത്. പോക്‌സോ, ഐ ടി ആക്ടുകള്‍ പ്രകാരമുള്ള കേസ് ചുമത്തിയാണ് അറസ്റ്റ് ചെയ്തതെന്നു മാറാട് പോലീസ് അറിയിച്ചു. തുടര്‍ന്ന് പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

ആത്മീയ തട്ടിപ്പു നടത്തിയ സന്തോഷ് മാധവനെ പോലെ അടുത്ത കാലത്ത് ഇയാള്‍ ആര്‍ജിച്ച ആത്മീയ പരിവേഷം വെച്ച് നിരവധി പേരെ ക്ഷേത്രത്തിലേക്ക് ആകര്‍ഷിച്ചിരുന്നു. ഇതു മുതലാക്കിയാണ് ലൈംഗിക ചൂഷണം നടത്തിയത്. ഇയാളുടെ ആത്മീയ പരിവേഷം കേട്ടറിഞ്ഞ് ദൂരദേശങ്ങളില്‍ നിന്നുവരെ ആള്‍ക്കാര്‍ എത്താറുണ്ടെന്നാണു നാട്ടുകാര്‍ പറയുന്നത്.

Post a Comment

0 Comments