Top News

ജാമിഅ സഅദിയ്യ സൗദി നാഷണല്‍ കമ്മിറ്റി നിലവില്‍ വന്നു

റിയാദ്: തെന്നിന്ത്യയിലെ പ്രമുഖ വൈജ്ഞാനിക കേന്ദ്രമായ ജാമിഅ സഅദിയ്യയുടെ സൗദി നാഷണല്‍ കമ്മിറ്റി പ്രഖ്യാപിച്ചു. രക്ഷാധികാരികളായി സയ്യിദ് ഹബീബ് തങ്ങള്‍ അല്‍ ബുഖാരി, അലിക്കുഞ്ഞി മൗലവി തളിപ്പറമ്പ് എന്നിവരെ തെരഞ്ഞെടുത്തു.[www.malabarflash.com]

ഭാരവാഹികളായി അബ്ദുല്‍ ഖാദിര്‍ ഹാജി അപ്‌സര(പ്രസിഡന്റ്), ഉസ്മാന്‍ സഅദി ഉളിയില്‍(ജനറല്‍ സെക്രട്ടറി), സിദ്ദീഖ് ഹാജി മക്ക(ഫൈനാന്‍സ് സെക്രട്ടറി), യൂസുഫ് സഅദി ബംബ്രാണ, ഖമറുദ്ദീന്‍ ഗുഡിനബലി(വൈസ് പ്രസിഡന്റ്), അന്‍വര്‍ ചേരങ്കൈ(പ്രസിഡന്റ്-അഡ്മിനിസ്‌ട്രേഷന്‍), അബ്ബാസ് ഹാജി കുഞ്ചാര്‍(പ്രസിഡന്റ്-പബ്ലിക് റിലേഷന്‍), ശാഫി ഹാജി കുദിര്‍(പ്രസിഡന്റ്-എജ്യൂക്കേഷന്‍), ബഷീര്‍ സഅദി കിന്നിംഗാര്‍(പ്രസിഡന്റ്-അലുംനി) എന്നിവരെയും യൂസുഫ് സഅദി അയ്യങ്കേരി(സെക്രട്ടറി-ഓര്‍ഗനൈസര്‍), ഇസ്മാഈല്‍ കറുവപ്പാടി(സെക്രട്ടറി-സപ്പോട്ടീവ്), അബ്ദുല്‍ ഖാദിര്‍ സഅദി കൊറ്റുമ്പ(സെക്രട്ടറി-പബ്ലിക് റലേഷന്‍), മുഹമ്മദ് ശാക്കിര്‍ ഹാജി കൂടാളി(സെക്രട്ടറി-എജ്യൂക്കേഷന്‍), ഹനീഫ ബേര്‍ക്ക(സെക്രട്ടറി-അഡ്മിനിസ്‌ട്രേഷന്‍), ശിഹാബ് മട്ടന്നൂര്‍(സെക്രട്ടറി-അലുംനി) എന്നിവരെയും തെരഞ്ഞെടുത്തു.

കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡന്റ് മുഹമ്മദലി സഖാഫി തൃക്കരിപ്പൂരിന്റെ അദ്ധ്യക്ഷതയില്‍ ഐ സി എഫ് സൗദി നാഷണല്‍ പ്രസിഡന്റ് ഹബീബ് തങ്ങള്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. സഅദിയ്യ സെക്രട്ടറി സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ അഹ്ദല്‍ കണ്ണവം പ്രാര്‍ത്ഥന നടത്തി. സഅദിയ്യ സെക്രട്ടറിയേറ്റ് അംഗം പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ഭാരവാഹികളെ പ്രഖ്യാപിച്ചു. റഫീഖ് സഅദി പ്രഭാഷണം നടത്തി. 

വി പി അലിക്കുഞ്ഞി മൗലവി തളിപ്പറമ്പ്, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, യൂസുഫ് സഅദി അയ്യങ്കേരി, യൂസുഫ് സഅദി ബംബ്രാണ, അബ്ദുല്‍ അസീസ് സഅദി, ബഷീര്‍ സഅദി കിന്നിംഗാര്‍, ശറഫുദ്ദീന്‍ സഅദി ഒതളൂര്‍, ശിഹാബ് മട്ടന്നൂര്‍, അബ്ബാസ് ഹാജി കുഞ്ചാര്‍, ശാഫി ഹാജി കുദിര്‍, ഹനീഫ ബേര്‍ക്ക, യഹ്‌യ ഉപ്പിനങ്ങാടി, സി കെ അബ്ദുറഹ്‌മാന്‍ ഓമശ്ശേരി തുടങ്ങിയവര്‍ പ്രസംഗിച്ചു. ഉസ്മാന്‍ സഅദി ഉളിയില്‍ സ്വാഗതവും ഇസ്മാഈല്‍ സഅദി പാറപ്പള്ളി നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post