Top News

ഫര്‍ണീച്ചര്‍ നിര്‍മ്മാണ യൂണിറ്റ്‌ കത്തിനശിച്ചു; ലക്ഷങ്ങളുടെ നഷ്ടം

ബേക്കല്‍: ഫര്‍ണീച്ചര്‍ നിര്‍മ്മാണ യൂണിറ്റ്‌ കത്തിനശിച്ചു ലക്ഷങ്ങളുടെ നഷ്ടം. എരോല്‍ വടക്കേക്കര മധു ആചാരിയുടെ പനയാല്‍ കുന്നൂച്ചിയിലെ സ്ഥാപനമാണ്‌ ശനിയാഴ്ച പുലര്‍ച്ചെ കത്തി അമര്‍ന്നത്‌.[www.malabarflash.com]


പുലര്‍ച്ചെ പത്രകെട്ടുമായി പോകുകയായിരുന്ന വാഹനത്തിന്റെ ഡ്രൈവറാണ്‌ സ്ഥാപനത്തില്‍ തീ പടരുന്നത്‌ കണ്ടത്‌. അവര്‍ തന്നെ ഫയര്‍ ഫോഴ്‌സിനേയും തൊട്ടടുത്ത വീട്ടുകാരേയും അറിയിക്കുകയായിരുന്നു.

കാഞ്ഞങ്ങാടു നിന്നും സീനിയര്‍ ഫയര്‍ ആന്റ്‌ റെസ്‌ക്യൂ ഓഫീസര്‍ വി.സുധീഷിന്റെ നേതൃത്വത്തില്‍ രണ്ടു യൂനിറ്റ്‌ അഗ്‌നി രക്ഷാസേന എത്തി രണ്ടു മണിക്കൂര്‍ പ്രവര്‍ത്തിച്ചാണ്‌ തീ പൂര്‍ണ്ണമായും അണച്ചത്‌.

പണി പൂര്‍ത്തിയാക്കിയ നിരവധി വാതിലുകള്‍, ജനല്‍ പാളികള്‍, മെഷിനറികള്‍ എന്നിവ പൂര്‍ണ്ണമായും കത്തിനശിച്ചു. 15 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

ഫയര്‍ ആന്റ്‌ റെസ്‌ക്യൂ ഓഫീസര്‍മാരായ അജിത്‌, ലിനേഷ്‌, അതുല്‍, ദിലീപ്‌, ജയരാജന്‍, ശ്രീകുമാര്‍, ഹോം ഗാര്‍ഡ്‌ ബാബു എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു. ബേക്കല്‍ പോലീസും സ്ഥലത്തെത്തിയിരുന്നു.

Post a Comment

Previous Post Next Post